Saturday, March 31, 2012

Mobile Broadband


GPRS മുഖേന  മൊബൈല്‍ ഫോണിലൂടെയും, Broad band Data Card വഴിയും Ubuntu OS ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കാ വുന്നതാണ്

  1. മൊബൈല്‍ ഫോണില്‍ GPRS ആക്റ്റിവേറ്റ് ചെയ്യുക.
  2. മൊബൈല്‍ ഫോണ്‍ settings ല്‍ നിന്നും PC Connection type എന്നത് PC Suit ആക്കുക.
  3. ഡാറ്റാ കേബിള്‍ വഴി മൊബൈല്‍ ഫോണ്‍ / Broad band Data Card കമ്പ്യൂട്ടറുമായി കണക്റ്റ് ചെയ്യുക.
  4. System --‍‍ Preferences – Network connections എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക.

Saturday, March 17, 2012

Programming_Turtle

അരിത്തമെറ്റിക് ഓപ്പറേഷനുകളും ലോജിക്കല്‍ ഓപ്പറേഷനുകളും കൈകാര്യം ചെയ്യുന്നതുപോലെ ഗ്രാഫിക് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് കമ്പ്യൂട്ടറിനെ പ്രവര്‍ത്തി പ്പിക്കാനും പൈത്തണ്‍ ഭാഷ ഉപയോഗിക്കാം. ടര്‍ട്ടില്‍ (Turtle) എന്ന അനുബന്ധ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ യാണ് ഇത് സാധ്യമാകുന്നത്. IT@School Ububtu വേര്‍ഷുകളല്‍ ടര്‍ട്ടില്‍ പ്രത്യേകം ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതില്ല.
ഒരു ആരോ മാര്‍ക്ക് (Turtle) ചലിക്കുന്നതിനനുസരിച്ച് വിവിധ രൂപങ്ങള്‍ ഉണ്ടാകുന്ന തരത്തിലാണ് Turtle ഗ്രാഫിക്സ് പ്രവര്‍ത്തിക്കുന്നത്. പ്രോഗ്രാമിന്റെ തുടക്കത്തില്‍ from turtle import* എന്ന ചേര്‍ത്താല്‍ Turtle നിര്‍ദ്ദേശങ്ങള്‍ പൈത്തണില്‍ പ്രവര്‍ത്തിക്കും.

Coninue

Programming_IDLE

പൈത്തണ്‍ പ്രോഗ്രാമുകള്‍ എഴുതി പ്രവര്‍ത്തിപ്പിച്ചു നോക്കാനുള്ള രണ്ടു വഴികളാണ് Text Editor / Terminal ഉപയോഗിക്കുന്ന രീതിയും, ഷെല്‍ ഉപയോഗിക്കുന്ന രീതിയും. ഇവ രണ്ടും ചേര്‍ന്ന പ്രോഗ്രാം എഴുതാനും പ്രവര്‍ത്തിപ്പിച്ചുനോക്കാനും വളരെ എളുപ്പമുള്ള ഒരു സോഫ്റ്റ‌വെയറാണ് IDLE ( Integrated Development Environment)


Continue

Programming_Python

ഒപ്പണ്‍ സോഫ്റ്റ്‌വെയര്‍ രംഗത്ത് ഇന്ന് ഏറ്റവും പ്രചാരമുള്ള ഒരു high level language ആണ് പൈത്തണ്‍(Python).  Java, C തുടങ്ങിയ ഭാഷകളെ അപേക്ഷിച്ച് ഇതില്‍ ചിഹ്നങ്ങള്‍ കുറവാണ് എന്നതാണ്  ഇതിനു കാരണം.  കൂടാതെ ഇതിന്റെ പദവിന്യാസവും (syntax ) മറ്റുള്ളവയെ അപേക്ഷിച്ച് ലളിതമാണ്.  Openshot Video Editor, gtk-record My Desktop, Blender തുടങ്ങിയ സേഫ്റ്റ്‌വെയറുകള്‍ പൈത്തണ്‍ ഉപയോഗിച്ച് തയ്യാറാക്കിയവയാണ്. പ്രോഗ്രാമിംഗില്‍ പ്രധാനമായും വേണ്ടത് , നമുക്ക് എന്താണ് ചെയ്ത് കിട്ടേണ്ടത് എന്ന കൃത്യമായി മനസ്സിലാക്കാനും, മനസ്സിലാക്കിയതിനെ ലളിതമായ ഭാഷയില്‍ കമ്പ്യൂട്ടറിനു പറഞ്ഞുകൊടുക്കാനും പഠിക്കുക എന്നുള്ളതാണ്.  


Continue

Thursday, March 15, 2012

Programming _Scratch

 പ്രോഗ്രാമിംഗ് പഠിക്കാം
 
പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ 1979-80  കാലഘട്ടത്തില്‍ പ്രചാരത്തില്‍ വന്നപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരേയും പ്രോഗ്രാമിംഗ് പഠിപ്പിക്കുവാന്‍ രക്ഷിതാക്കളും അധ്യാപകരും എല്ലാം തന്നെ അത്യുത്സാഹം കാണിച്ചിരുന്നു.  അങ്ങനെ ആ കാലഘട്ടത്തിന്‍ത്തന്നെ ധാരാളം കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ നിലവില്‍ വരികയും ലക്ഷക്കണക്കിന് കുട്ടികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗിന്റെ അടിസ്ഥാനതത്വങ്ങള്‍ (eg: BASIC, LOGO) പഠിക്കാന്‍ തുടങ്ങി.  എന്നാല്‍ ഇവരില്‍ വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ മാത്രമേ ഈ മേഖലയില്‍ ശോഭിച്ചുള്ളൂ.  പ്രോഗ്രാമിംഗ് പഠപ്പിക്കാന്‍ വേണ്ടി നിലവില്‍ വന്ന സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കമ്പ്യൂട്ടര്‍ പഠനത്തിന്റെ മറ്റ് മേഖലകളിലേക്ക് മാറുകയും ചെയ്തു.  എന്താണ് ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം ....? ഇവ മനസ്സിലാക്കാന്‍ വളരെ പ്രയാസമായിരുന്നു എന്നതു മാത്രമല്ല, കുട്ടികളുടെ താത്പര്യങ്ങള്‍ക്കും അനുഭവങ്ങള്‍ക്കും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളായിരുന്നില്ല അവര്‍ക്ക്  നല്കിയിരുന്നത്  എന്നതായിരുന്നു ഒരു പ്രധാന കാരണം. 
Capturing student interest in computer programming at the start of their programming courses is essential for the success of becoming a great Programmer.

കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ എഴുതാനുള്ള പൈത്തണ്‍ ഭാഷ (Python) പഠിക്കുന്നതിനുമുമ്പായി നമുക്ക് അമേരിക്കയിലുള്ള MIT (Massachusetts Institute of Technology) യിലെ Lifelong Kindergarten Research Group വികസിപ്പിച്ചെടുത്ത Scratch (സ്ക്രാച്ച്) സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുകൊണ്ട് ചില രസകരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാം.   
Scratch is developed to teach programming concepts to students as their first exposure to computer programming.
Animation, Games, Interactive Stories തുടങ്ങിയവ തയ്യാറാക്കാന്‍ സഹായിക്കുന്ന ലളിതമായ പ്രോഗ്രാമിംഗ് ഭാഷയാണ്  Scratch.  ഇതൊരു വിഷ്വല്‍ പ്രോഗ്രാമിംഗ് ഭാഷയാണ്.  പ്രോഗ്രാമിംഗ് ഭാഷയുടെ അടിസ്ഥാന ധാരണകള്‍ ലഭിക്കാന്‍ ഇതിലെ പ്രവര്‍ത്തനങ്ങള്‍ വളരെയധികം സഹായിക്കുന്നു.  

Continue

Wednesday, March 14, 2012

Geogebra- Uploading



Uploading Geogebra Files

ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതികള്‍ http://www.geogebratube.org എന്ന സൈറ്റില്‍ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്യാന്‍ ജിയോജിബ്രയില്‍ തയ്യാറാക്കിയ നിര്‍മ്മിതി (.ggb file) മാത്രം മതി. എക്സ്പോര്‍ട്ടു ചെയ്ത .html file ആവശ്യമില്ല. തയ്യാറാക്കിയ ഒരു നിര്‍മ്മിതി (.ggb file) അപ്‌ലോഡ് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.

www.geogebratube.org എന്ന് വെബ് ബ്രൗസറില്‍ ടൈപ്പ് ചെയ്ത് ജിയോജിബ്രട്യൂബ് സൈറ്റിലേക്ക് പ്രവേശിക്കുക.

Sunday, March 11, 2012

Geogebra - Webpage

                   വെബ് പേജുകളാക്കാം

      ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുന്ന ഫയലുകളുടെ തനതു ഫോര്‍മാറ്റ് .ggb  എന്നാണ്.  ഒരു ഫയലിനെ അതിന്റെ തനതു ഫോര്‍മാറ്റിലല്ലാതെ മറ്റൊന്നിലേക്ക് സേവ് ചെയ്യുന്നതിനെ  എക്സ്പോര്‍ട്ട് എന്നാണ് സാങ്കേതികമായി പറയുക. ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കിയ നിര്‍മ്മിതികള്‍ വെബ് പേജുകള്‍ അടിസ്ഥാനമാക്കിയ പഠന സഹായികളിലും മറ്റും ഉപയോഗിക്കുമ്പോഴാണ് അവയെ വെബ്പേജ് ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്തെടുക്കുന്നത്. 
 
    നിങ്ങള്‍ ഇതുവരെ തയ്യാറാക്കിയ ജിയോ ജിബ്രഫയലുകളെല്ലാം നിങ്ങളുടേതായ ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ ?  ഇവയെ html  ഫയലുകളായി  എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.

തയ്യാറാക്കിയ ഒരു ജിയോജിബ്ര ഫയല്‍ തുറക്കുക. മെനു ബാറില്‍ File → Export → Dynamic Worksheet as web page (html) എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ Export as Webpage ടാബ് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ ( Title, Author ...)നല്കി Advanced എന്ന ടാബില്‍ ക്ലിക്കു ചെയ്യുക.  ആവശ്യമായ ചെക്ക് ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കുക. Files എന്നതിലെ Include jar Files എന്നതില്‍ നിര്‍ബന്ധമായും ടിക്ക് മാര്‍ക്ക് നല്കണം. Width , height  ഇവയും ആവശ്യമെങ്കില്‍ മാറ്റാം.  തുടര്‍ന്ന്  Export ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന ഡയലോഗ് ബോക്സിലെ Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  നമ്മുടെ ഫോള്‍ഡറില്‍ ജിയോജിബ്ര ഫയലിന്റെ  അതേ പേരില്‍ ഒരു html  ഫയലും , ധാരാളം jar  ഫയലുകളും വന്നിട്ടുണ്ടാകും. ഈ jar  ഫയലുകള്‍ ഫോള്‍ഡറില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്.   html ഫയല്‍ ഒന്നു തുറന്നു നോക്കൂ.

    ഇതുപോലെ നിങ്ങള്‍ തയ്യാറാക്കിയ എല്ലാ ജിയോജിബ്ര നിര്‍മ്മിതികളും html ഫയലുകളായി എക്സ്പോര്‍ട്ടു ചെയ്യുക.  ഈ വെബ് പേജുകള്‍ തമ്മില്‍ അനുക്രമമായി ലിങ്കു ചെയ്ത് പഠനസഹായികള്‍ നിര്‍മ്മിക്കാം. 


   
Continue