Thursday, December 6, 2012

Commands in Geogebra

ഗണിത പഠനവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് ചെയ്യുന്നതിനു പകരം ഇന്‍പുട്ട് ബാറില്‍ കമാന്റുകള്‍ നല്കിയും ചെയ്യാം.

A, B, C  എന്നീ ബിന്ദുക്കളെ സൂചിപ്പിക്കുന്ന സൂചകസംഖ്യകള്‍ (1,2),  (3,4),  (5,0) എന്നിവയാണ്.  ഈ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന ഒരു ത്രികോണം ജിയോജിബ്ര യില്‍ എങ്ങനെ വരയ്ക്കാം ?
ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ Axes, Algebra View തുടങ്ങിയവ വേണ്ടെന്നുവയ്ക്കുകയാണ് (hide) നമ്മള്‍ ഇതുവരെ ചെയ്തിരുന്നത്.   Axes, Grid, Algebra View തുടങ്ങിയവ വേണ്ടെന്നുവയ്ക്കാനും ആവശ്യമുള്ളപ്പോള്‍ ഉള്‍പ്പെടുത്താനും നിങ്ങള്‍ക്കറിയാമല്ലോ.  View മെനുവിലെ Axes, Grid, Algebra View, Horizontal splitting, Input Bar, Command List  തുടങ്ങിയവ  ( Show tick mark on check boxes ) ക്ലിക്ക് ചെയ്യുമ്പോള്‍ ജിയോജിബ്ര  ജാലകത്തില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക.
ഏതെങ്കിലും ഒരു രൂപം ജിയോജിബ്ര ജാലകത്തില്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ ഒരു വിവരണം (Algebraic Representation) ആള്‍ജിബ്ര വ്യുവില്‍ കാണാം.
ജിയോജിബ്ര ജാലകത്തിലെ ഏറ്റവും താഴെ കാണുന്ന Input Bar ല്‍ (1,2)  എന്ന് ടൈപ്പ് ചെയ്ത്  Enter key പ്രസ്സ് ചെയ്തു നോക്കൂ.
ഈ രീതിയില്‍ മറ്റു ബിന്ദുക്കളും അടയാളപ്പെടുത്തിയതിനു ശേഷം Segment Between Two Points എന്ന ടൂളോ Polygon ടൂളോ ഉപയോഗിച്ചാല്‍ മതിയല്ലോ.അതിനു പകരം  ഇന്‍പുട്ട് ബാറില്‍ segment[A,B] എന്ന് ടൈപ്പ് ചെയ്ത്  എന്റര്‍ കീ പ്രസ്സ് ചെയ്തു നോക്കൂ.
ഇന്‍പുട്ട് ബാറിന്റെ വലതുവശത്തു കാണുന്ന  Input Help ബട്ടണില്‍ ക്ലിക്കു ചെയ്‌താല്‍ ജിയോജിബ്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ കമാന്റുകള്‍(Commands) കാണാം.

Continue