Thursday, May 7, 2020

V S C


C++ , Python , html etc in Ubuntu by VS Code
 
( Visual Studio Code )

Linux, Windows, macOS എന്നീ ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിൽ ഉപയോഗിക്കാവുന്ന ഒരു ഓപ്പൺ സോഴ്‌സ് കോഡ് എഡിറ്ററാണ് VS Code അഥവാ Visual Studio Code. കോഡ് പൂർത്തീകരണം, സിന്റാക്സ് ഹൈലൈറ്റിംഗ്, ഇന്റഗ്രേറ്റഡ് ടെർമിനൽ തുടങ്ങിയവ ഇതിലെ ഏതാനും സവിശേഷതകളാണ്. സോഴ്‌സ് കോഡ് സൗജന്യവും ഓപ്പൺ സോഴ്‌സുമാ VS Code എഡിറ്റർ MIT ലൈസൻസിന് കീഴിലാണ് പുറത്തിറ ക്കുന്നത്.



1. VS Code
Synaptic Package Manager / Ubuntu Software / Terminal വഴിയോ, ഡൗണലോഡ് ചെയ്‍തോ VS Code സോഫ്‍റ്റ്‍വെയർ ഇൻസ്‍റ്റാൾ ചെയ്യാവുന്നതാണ്. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കൊടുത്തിരി ക്കുന്ന ലിങ്ക് ഉപയോഗിക്കുക.
https://code.visualstudio.com/download

2. Python
നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകളിൽ (IT@School Gnu/Linux 18.04) Python സോഫ്‍റ്റ്‍വെയർ ഉണ്ടാകും അപ്പോൾ വീണ്ടും ഇൻസ്‍റ്റാൾ ചെയ്യേണ്ടതില്ല. ഇല്ലെങ്കിൽ സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്‍ത് ഇൻസ്‍റ്റാൾ ചെയ്യു

3. C++ (CPP)
C++ programiing language ൽ തയ്യാറാക്കുന്ന പ്രോഗ്രാമുകൾ കംപൈൽ ചെയ്യുന്നതാനായി GCC ( GNU Compiler Collection) നമ്മുടെ കമ്പ്യൂട്ടറിൽ ഉണ്ടായിരിക്കേണ്ടതാണ്. ലിനക്സ് അധിഷ്ടിത കമ്പ്യൂട്ടറുകളിൽ
g++ compiler ആണ് നാം ഇൻസ്‍റ്റാൾ ചെയ്യേണ്ടത്. നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഈ സോഫ്‍റ്റ്‍വെയറുണ്ടോ എന്നറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന കമാന്റ് ഉപയോഗിക്കുക.
gcc—version
കമാന്റ് റൺ ചെയ്യുമ്പോൾ g++ compiler ഇൻസ്‍റ്റാൾഡ് ആണെങ്കിൽ അതിന്റെ വേർഷനേതാണെന്നും മനസ്സിലാക്കാൻസാധിക്കും.
g++ compiler ഇൻസ്‍റ്റാൾഡ് അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന കമാന്റുകളുപയോഗിച്ച് ഇൻസ്‍റ്റാൾ ചെയ്യുക.
sudo apt-get update
sudo apt-get install build-essential gdb
sudo apt install g++
[ വിവിധ പ്രോഗ്രാമിംഗ് ഭാഷകളെ പിന്തുണയ്ക്കുന്ന ഗ്നു പ്രോജക്റ്റ് നിർമ്മിക്കുന്ന ഒരു കംപൈലർ സിസ്റ്റമാണ് GNU Compiler Collection (GCC). ഗ്നു ടൂൾ ചെയിനിന്റെ ഒരു പ്രധാന ഘടകമാണ് ജിസിസി. ലിനക്സ് കേർണൽ ഉൾപ്പെടെ ഗ്നു, ലിനക്സ് എന്നിവയുമായി ബന്ധപ്പെട്ട മിക്ക പ്രോജക്റ്റുകളുടെയും സ്റ്റാൻഡേർഡ് കംപൈലറാണ് GCC. Free software Foundation , GNU General Public License (GNU GPL) നു കീഴിൽ GCC വിതരണം ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളർച്ചയിൽ GCC ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ]

ഏതാനും ലളിതമായ പ്രോഗ്രാമുകൾ ( Python & C++ ) VS Code എഡിറ്ററിലൂടെ തയ്യാറാക്കുന്നത് എങ്ങ നെയെന്ന് നോക്കാം. VS Code എഡിറ്ററിലൂടെ പ്രോഗ്രാമുകൾ തയ്യാറാക്കുമ്പോൾ ഏതാനും എക്സ്റ്റൻഷനുകൾ കൂടി ഇൻസ്‍റ്റാൾ ചെയ്യേണ്ടതായിട്ടുണ്ട്. ഇവ പ്രോഗ്രാം തയ്യാറാക്കുന്ന സമയത്ത് ഇൻസ്‍റ്റാൾ ചെയ്താലും മതി.


VS Code സോഫ്‍റ്റ്‍വെയർ ഇൻസ്‍റ്റാൾ ചെയ്‍തു കഴ്ഞ്ഞാൽ Applications --> Programming ( Accessories) --> Visual Studio Code എന്ന ക്രമത്തിൽ സോഫ്‍റ്റ്‍വെയർ തുറക്കാം.



രണ്ട് സംഖ്യകളുടെ തുക കാണുന്നതിനുള്ള വളരെ ലളിതമായ ഒരു പ്രേഗ്രാം തയ്യാറാക്കാം


 



നമ്മൾ തയ്യാറാക്കുന്ന പ്രോഗ്രാം സേവ് ചെയ്‍ത് സൂക്ഷിക്കാനുള്ള ഒരു ഫോൾഡർ അനുയോജ്യമായ ലൊക്കേഷനിൽ നിർമ്മിച്ചു വെയ്ക്കുക. അതിനുശേഷം VS Code Editor തുറക്കുക. തുറന്നുവന്നിരിക്കുന്ന വിൻഡോയിലെ ഇടതു വശത്തുള്ള Activity bar ൽ നിന്നും Explore ടാബിൽ ക്ലിക്കു ചെയ്യുക





Side bar ലുള്ള Open Folder ടാബിൽ ക്ലിക്കുചെയ്ത് അനുയോജ്യമായ ഫോൾഡർ സെലക‍്ട് ചെയ്‍ത് OK ക്ലിക്കുചെയ്യുക.



Side bar ൽ നാം സെലക‍്ട് ചെയ്‍ത ഫോൾഡർ കാണാം.