MIT ലൈസൻസിന്
കീഴിൽ പുറത്തിറക്കിയ ഒരു
ഓപ്പൺസോഴ്‍സ് ഗയിം എഞ്ചിനാണ്
Godot. ഇതിൽ
ദ്വിമാനവും ത്രിമാനവുമായ (
2D & 3D ) ഗയിമുകൾ
നിർമ്മിക്കാൻ സാധിക്കും.
Linux, Mac OS, Windows തുടങ്ങിയ
ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിൽ
ഉപയോഗിക്കാവുന്ന Godot
സോഫ്റ്റ്‍വെയറുകൾ
ലഭ്യമാണ്.
godotengine.org
എന്ന സൈറ്റിൽ
നിന്നും സോഫ്‍റ്റ്‍വെയർ
ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
ഡൗൺലോഡ്
ചെയ്യുമ്പോൾ ലഭിക്കുന്ന
Godot_v3.2.1-stable_x11.64.zip ഫയൽ
Extract ചെയ്യുക.
Extract ചെയ്യുമ്പോൾ
ലഭിക്കുന്ന ഫയലിൽ
(Godot_v3.2.1-stable_x11.64) ഡബിൾ
ക്ലിക്ക് ചെയ്യുന്നതോടെ
സോഫ്‍റ്റ്‍വയർ പ്രവർത്തനസജ്ജമാകും.
തുറന്നുവന്നിരിക്കുന്ന
ജാലകം വീക്ഷിക്കുക.