Sunday, March 11, 2012

Geogebra - Webpage

                   വെബ് പേജുകളാക്കാം

      ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുന്ന ഫയലുകളുടെ തനതു ഫോര്‍മാറ്റ് .ggb  എന്നാണ്.  ഒരു ഫയലിനെ അതിന്റെ തനതു ഫോര്‍മാറ്റിലല്ലാതെ മറ്റൊന്നിലേക്ക് സേവ് ചെയ്യുന്നതിനെ  എക്സ്പോര്‍ട്ട് എന്നാണ് സാങ്കേതികമായി പറയുക. ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കിയ നിര്‍മ്മിതികള്‍ വെബ് പേജുകള്‍ അടിസ്ഥാനമാക്കിയ പഠന സഹായികളിലും മറ്റും ഉപയോഗിക്കുമ്പോഴാണ് അവയെ വെബ്പേജ് ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്തെടുക്കുന്നത്. 
 
    നിങ്ങള്‍ ഇതുവരെ തയ്യാറാക്കിയ ജിയോ ജിബ്രഫയലുകളെല്ലാം നിങ്ങളുടേതായ ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ ?  ഇവയെ html  ഫയലുകളായി  എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.

തയ്യാറാക്കിയ ഒരു ജിയോജിബ്ര ഫയല്‍ തുറക്കുക. മെനു ബാറില്‍ File → Export → Dynamic Worksheet as web page (html) എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ Export as Webpage ടാബ് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ ( Title, Author ...)നല്കി Advanced എന്ന ടാബില്‍ ക്ലിക്കു ചെയ്യുക.  ആവശ്യമായ ചെക്ക് ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കുക. Files എന്നതിലെ Include jar Files എന്നതില്‍ നിര്‍ബന്ധമായും ടിക്ക് മാര്‍ക്ക് നല്കണം. Width , height  ഇവയും ആവശ്യമെങ്കില്‍ മാറ്റാം.  തുടര്‍ന്ന്  Export ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന ഡയലോഗ് ബോക്സിലെ Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.  നമ്മുടെ ഫോള്‍ഡറില്‍ ജിയോജിബ്ര ഫയലിന്റെ  അതേ പേരില്‍ ഒരു html  ഫയലും , ധാരാളം jar  ഫയലുകളും വന്നിട്ടുണ്ടാകും. ഈ jar  ഫയലുകള്‍ ഫോള്‍ഡറില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്.   html ഫയല്‍ ഒന്നു തുറന്നു നോക്കൂ.

    ഇതുപോലെ നിങ്ങള്‍ തയ്യാറാക്കിയ എല്ലാ ജിയോജിബ്ര നിര്‍മ്മിതികളും html ഫയലുകളായി എക്സ്പോര്‍ട്ടു ചെയ്യുക.  ഈ വെബ് പേജുകള്‍ തമ്മില്‍ അനുക്രമമായി ലിങ്കു ചെയ്ത് പഠനസഹായികള്‍ നിര്‍മ്മിക്കാം. 


   
Continue