Monday, April 27, 2020

Latex 1




ഡോക്യുമെന്റുകൾ തയ്യാറാക്കുമ്പോൾ അതിന് ടൈപ്പ് സെറ്റ് ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു മാർക്കപ്പ് ഭാഷാസങ്കേതമാണ് Latex. അതായത് Latex ഒരു പേജ്  സെറ്റിംഗ് സോഫ്‍റ്റ്‍വെയറാണ്. Tex Editor Latex കോഡുകൾ പൂർണ്ണ മായും ടൈപ്പ് ചെയ്‍ത് ഡോക്യുമെന്റ് തയ്യാറാക്കുന്ന രീതി കൂടുതലാളുകളും ഇഷ്ടപ്പെടുന്നില്ല. അങ്ങനെയുള്ളവർക്ക് വേണമെങ്കിൽ Kile എന്ന സോഫ്‍റ്റ്‍വെയർ ഇൻസ്‍റ്റാൾ ചെയ്തുപയോ ഗിക്കാം.


ടെർമിനൽ വഴി Kile ഇൻസ്‍റ്റാൾ ചെയ്യുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന കമാന്റുകൾ ഉപയോഗിക്കുക.
sudo add-apt-repository ppa:kile/stable
sudo apt-get update
sudo apt-get install kile
Latex കോഡുകളുടെ തുടക്കം ടൈപ്പ് ചെയ്യുമ്പോൾത്തന്നെ അതിന്റെ പൂർണ്ണരൂപം ടൈപ്പ് ചെയ്യാതെ തന്നെ സെലക‍്ട് ചെയ്യാമെന്നതാണ് ഇത്തരം സോഫ്‍റ്റ്‍വെയറുകളുടെ ഒരു പ്രത്യേകത. Kile സോഫ്‍റ്റ്‍വെയറിന്റെ ബീറ്റാ വേഷനാണ് നമ്മളുപയോഗിക്കുന്നത്. അതിൽ മലയാളം ഇപ്പോൾ ലഭ്യമല്ല. ഇംഗ്ലീഷിലുള്ള ഏതു തരം ഡോക്യുമെന്റും തയ്യാറാക്കുന്നതിന് ഈ സോഫ്‍റ്റ്‍വെയർ ഉപയോഗിക്കാവുന്നതാണ്.

മലയാളത്തിലുള്ള ഡോക്യുമെന്റുകൾ തയ്യാറാക്കുന്നതിന് നമുക്ക് XeTeX എന്ന സോഫ്‍റ്റ്‍വെയർ ഇൻസ്‍റ്റാൾ ചെയ്യാം. Synaptic Package Manager വഴിയോ Terminal വഴിയോ താഴെ കൊടുത്തിരിക്കുന്ന കമാന്റുകൾ ഉപയോഗിക്കുക.

texlive-xetex
texlive-latex-extra
texlive-lang-indic

മുകളിൽ കാണുന്ന രീതിയിലുള്ള ഒരു ചോദ്യപേപ്പർ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. ഇവിടെ ഇംഗ്ലീഷ്, മലയാളം എന്നീ രണ്ട് ഭാഷകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നമ്മുടെ കമ്പ്യൂട്ടറിൽ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യേണ്ടത് XeTex എന്ന സോഫ്‍റ്റ്‍വെയറാണ്. ടൈപ്പിംഗ് ജോലികൾ ലഘൂകരിക്കുന്നതിനായി Kile ഉം ഇൻസ്റ്റാൾ ചെയ്യാം.
Kile എന്ന സോഫ്‍റ്റ്‍വെയറിലൂടെ നമുക്ക് പ്രവർത്തനം ആരംഭിക്കാം.
Applications --> Office --> Kile എന്ന ക്രമത്തിൽ സോഫ്‍റ്റ്‍വെയർ തുറക്കുക. ( Terminal തുറന്ന് kile എന്ന് ടൈപ്പ് ചെയ്‍ത് Enter ചെയ്‍താലും മതി )




File --> New ക്രമത്തിൽ ക്ലിക്കു ചെയ്ത് അനുയോജ്യമായ Template ( Empty File) തിരഞ്ഞെ ടുത്ത് OK ബട്ടണിൽ ക്ലിക്കു ചെയ്യുക. Class Options, Packages, Document Properties എന്നീ മൂന്ന് ടാബുകൾ കാണാം. തയ്യാറാക്കുന്ന ഡോക്യുമെന്റ് Landscape ൽ വേണമെങ്കിൽ Class Options ൽ നിന്നും അവ തിരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ധാരാളം ഓപ്‍ഷനുകൾ ഇവിടെയുണ്ട്. എപ്പോൾ വേണ മെങ്കിലും എഡിറ്റിംഗ് സമയത്ത് മാറ്റം വരുത്താൻ സാധിക്കുന്നതുകൊണ്ട് ഇപ്പോൾ ഇവിടെ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല.

ഇതിൽ \begin{document}നും \end{document} ഇടയിലാണ് നമ്മുടെ ഡോക്യുമെന്റിൽ വേണ്ട ടെക്സ്‍റ്റുകൾ ടൈപ്പ് ചെയ്‍ത് ചേർക്കേണ്ടത്.

മുകളിൽ കൊടുത്തിരിക്കുന്ന രീതിയിൽ ടൈപ്പ് ചെയ്ത ശേഷം ഫയൽ സേവ് ചെയ്യുക. ഫയൽ സേവ് ചെയ്യു മ്പോൾ ഫയൽ എക‍്സ്‍റ്റൻഷനായി .tex എന്നു നൽകുക. (\begin{c എന്നതുവരെ ടൈപ്പ് ചെയ്യുമ്പോ ഴേക്കും \begin{center} എന്ന് പൂർണ്ണമായും വരികയും Enter ചെയ്യുന്നതോടെ \end{center} വരേയുള്ള പൂർണ്ണമായ കോഡ് വരികയും ചെയ്യും. ഇതിന് രണ്ടിനുമിടയിലാണ് നമുക്ക് വേണ്ട ടെക‍്സ്‍റ്റും ( Reg No : .........\hfill Name : ......) , \hfill എന്ന കോഡും ടൈപ്പ് ചെയ്ത് ചേർക്കേണ്ടത്. \hfill എന്ന കോഡ് എന്തിനുള്ളതാണെന്ന് പ്രിവ്യു കാണുന്നതോടെ മനസ്സിലാകും.

Quick Build ടാബിലും View Pdf ടാബിലും ക്ലിക്ക് ചെയ്‍തു നോക്കൂ. വലതു വശത്ത് നമ്മൾ തയ്യാ റാക്കിക്കൊണ്ടിരിക്കുന്ന ഡോക്യുമെന്റിന്റെ പ്രിവ്യു കാണാം. അടുത്ത വരിയിൽ ടെക‍്സ്റ്റ് ഉൾപ്പെടുത്തു ന്നതിനായി ഇപ്പോഴത്തെ വരിയുടെ അവസാനമായി \\ ( double back slash) ആണ് നൽകേണ്ടത്.
രണ്ടാമത്തെ വരിയിൽ നമുക്ക് SSLC EXAMINATION 2020 എന്ന ടെക‍സ്റ്റിനെ മധ്യത്തിലായി ഉൾപ്പെടുത്തണം.

ഈ രീതിയിൽ ടൈപ്പ് ചെയ്‍ത Save ചെ്യുക. തുടർന്ന് Quick Build ടാബിലും ശേഷം View Pdf ടാബിലും ക്ലിക്ക് ചെയ്‍തു നോക്കൂ

ഈ രീതിയിൽ ടൈപ്പ് ചെയ്‍ത Save ചെ്യുക. തുടർന്ന് Quick Build ടാബിലും ശേഷം View Pdf ടാബിലും ക്ലിക്ക് ചെയ്‍തു നോക്കൂ.


സേവ് ചെയ്‍തശേഷം പ്രിവ്യൂ കണ്ടു നോക്കൂ.


നമ്മൾ തയ്യാറാക്കുന്ന ഡോക്യുമെന്റുകൾക്ക് മുകളിലും ഇടതു വശത്തുമെല്ലാം margin നൽകുന്നതിനുള്ള ഒരു പാക്കേജ് കൂടി ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. \usepackage[hmargin=3cm,vmargin=3cm]{geometry} എന്നതാണ് ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ ധാരാളം പാക്കേജുകൾ ഡോക്യുമെന്റുകൾ പൂർത്തീകരിക്കുന്നതിനിടയിൽ നമ്മൾ ചേർക്കേണ്ടി വരും. Latex പ്രോജക‍്ടിന്റെ ആദ്യത്തെവരി \documentclass[a4paper,10pt]{article} എന്നതാണ്.
നമ്മൾ സേവ് ചെയ്‍ത ഫയലിരിക്കുന്ന ഫോൾഡറിനകത്ത് 5 വ്യത്യസ്‍ത ഫയലുകൾ വന്നിട്ടുണ്ടാകും. .tex എന്ന എക‍്സറ്റൻഷനുള്ള പ്രോജക‍്ട് ഫയലും, .pdf എന്ന എക‍്സറ്റൻഷനുള്ള pdfഫയലും നമുക്കാവ ശ്യമുള്ളവയാണ്.


അടുത്തതായി നമുക്ക് ഈ ഡോക്യുമെന്റിൽ മലയാളത്തിലുള്ള ടെക‍്സ്റ്റുകൾ കൂടി ഉൾപ്പെടുത്തണം. അതിനായി നമ്മൾ നേരത്തേ തന്നെ മറ്റൊരു സോഫ്‍റ്റ്‍വെയർ ( XeTex) നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്‍തിട്ടുണ്ട്. മലയാളത്തിലുള്ള ടെക‍്സ്റ്റുകൾ ഉൾപ്പെടുത്തുന്നതിനായി ഇപ്പോൾ Kile സോഫ്‍റ്റ്‍വെയറിൽ തയ്യാറാക്കി യിരിക്കുന്ന പ്രോജക‍്ട് ഫയൽ സേവ് ചെയ്‍തു എന്ന് ഉറപ്പുവരുത്തിയ ശേഷം ക്ലോസ് ചെയ്യുക. അതിനുശേഷം സേവ് ചെയ്‍തിരിക്കുന്ന ഫയൽ TextEditor ൽ തുറക്കുക.( Open the folder --> Right click on the .tex File --> select Open with Text Editor) നമ്മൾ [തയ്യാറാക്കുന്ന ഡോക്യുമെന്റ് പൂർണ്ണമായും ഇംഗ്ലീഷിലാണെങ്കിൽ TextEditor ൽ തുറക്കേണ്ടതില്ല. Kile സോഫ്‍റ്റ്‍വെയറിൽ നിന്നു കൊണ്ടു തന്നെ പൂർത്തീകരിക്കുന്നതാണ് ഉചിതം ]
ഫയലിനെ TextEditor ൽ തുറന്നതിനുശേഷം ആദ്യത്തെ രണ്ടു വരികൾക്ക് ശേഷമുള്ള പാക്കേജുകൾ ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്‍തതിനുശേഷമുള്ള ഭാഗമാണ് ചുവടെ കൊടുത്തിരിക്കുന്നത്.

മലയാളത്തിലുള്ള ടെക‍്സ്റ്റുകൾ ഉൾപ്പെടുത്തുന്നതിനു മുമ്പായി താഴെ കൊടുത്തിരിക്കുന്ന പാക്കേജുകളും കോഡുകളും ചേർക്കുക.

\usepackage{fontspec}
\usepackage{polyglossia}
\setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="00AD]{Rachana}

അതിനുശേഷം മലയാളത്തിൽ ടെക‍്സ്‍റ്റ് ടൈപ്പ്ചെയ്‍തു നോക്കൂ.



സേവ് (mathsexam.tex) ചെയ്‍തതിനുശേഷം pdf കാണുന്നതിനായി ഫയൽ സൂക്ഷിച്ചിരിക്കുന്ന ഫോൾഡറിനകത്ത് എവിടെയെങ്കിലും Right Clickചെയ്‍ത് Open in terminal തുറക്കുക.
xelatex mathsexam.tex എന്ന് ടൈപ്പ് ചെയ്‍ത് Enter കീ പ്രസ്സ് ചെയ്യുക. അപ്പോൾ ഫോൾ‍ഡറിൽ ഏതാനും ഫയലുകൾ വന്നിരിക്കും. അതിലൊന്ന്  mathsexam.pdf ആയിരിക്കും
നമ്മുടെ ‍ഡോക്യുമെന്റിന്റെ ചുടെ കാണുന്ന ഭാഗമാണ് നാം ഇതുവരെ പൂർത്തിയാക്കിയത്.



 
ഇതുവരെ നാം പരിചയപ്പെട്ട Latex കോ‍ുഡുകളും പാക്കേജുകളും എതെക്കെയാണ് ?
 
\documentclass[a4paper,10pt]{article}
\usepackage[hmargin=2.5cm,vmargin=1.5cm]{geometry}
\usepackage{fontspec}
\usepackage{polyglossia}
\setdefaultlanguage{malayalam}
\setmainfont[Script=Malayalam, HyphenChar="00AD]{Rachana} 
 
\begin{document} \end{document}
\begin{center} \end{center}
\hfill
\Large
\Huge
\textbf{}
\rule{16cm}{.5mm}


അടുത്തതായി നമുക്ക് ഡോക്യുമെന്റുമായി ബന്ധപ്പെട്ട പൊതു നിർദ്ദേശങ്ങൾ മലയാളത്തിൽ ടൈപ്പ്ചെയ്യാം. അക്ഷരവലുപ്പം കുറയ്ക്കാനുദ്ദേശിക്കുന്നുണ്ടെങ്കിൽ \small എന്ന കോഡുപയോഗിക്കാം. അതിനുശേഷം ഒരു വരയും ചേർക്കണം. ( \rule{}{})




ചോദ്യങ്ങൾ ഉൾപ്പെടുത്തുകയാണ് അടുത്തയായി നമുക്ക് ചെയ്യാനുള്ളത്. ചോദ്യങ്ങളുടെ ക്രമ നമ്പർ ചോദ്യ ത്തിന്റെകൂടെ നമ്മൾ ടൈപ്പ് ചെയ്‍ത് ചേർക്കേണ്ടതില്ല.
\begin{enumerate}
\item
\end{enumerate}
എന്നീ കോഡുകളുപയോഗിച്ചാൽ മതി.




ഇപ്പോൾ നമ്മുടെ ഡോക്യുമെന്റ് ചുവടെകാണുന്ന രീതിയിലായിരിക്കും.



ഗണിത ശാസ്ത്രത്തിലേയും അടിസ്ഥാന ശാസ്ത്രങ്ങളിലേയും എല്ലാ ചോദ്യങ്ങളും ഇത്തരത്തിലുള്ളവയാകില്ല. സമവാക്യങ്ങളും സാങ്കേതിക ചിഹ്നങ്ങളുമെല്ലാം ധാരാളമായി ഉപയോഗിക്കേണ്ടി വരും. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി നാം ചില പാക്കേജുകൾ കൂടി ഉൾപ്പെടുത്തേണ്ടതായി വരും. ഇത്തരം സന്ദർഭങ്ങളിൽ നാം ഉപയോഗിക്കുന്ന രണ്ട് പാക്കേജുകളാണ് ചുവടെ നൽകിയിരിക്കുന്നവ.
\usepackage{amsmath}
\usepackage{enumerate}

ചിത്രങ്ങൾ ഉൾപ്പെടുത്തേണ്ടി വരുമ്പോൾ ഉപയോഗപ്പെടുത്തേണ്ടത് \usepackage{graphicx} എന്ന പാക്കേജാണ്.



നമ്മുടെ ഡോക്യുമെന്റിനെ മുകളിൽ കാണുന്ന രീതിയലേക്ക് മാറ്റണം. മൂന്നാമത്തെ ചോദ്യത്തിൽ രണ്ട് ഉപചോദ്യങ്ങളുണ്ട്. കൂടാതെ ഒരു ചിത്രവും .
ചുവടെ നൽകിയിരിക്കുന്ന കോഡുകൾ കൂടി നൽകി നോക്കൂ.
\item \begin{enumerate}
\item ....... ചോദ്യം 1 ..... \hfill(1)
\item ......ചോദ്യം 2 ..... \hfill (2)
\begin{center}
\includegraphics[width=15em]{ചിത്രം} \\
\end{center}
\end{enumerate}
പ്രോജക‍്ട് ഫയൽസൂക്ഷിച്ചിരിക്കുന്ന ഫോൾഡറിൽത്തനെ ചിത്രവും സൂക്ഷിക്കണം. ചിത്രം എന്ന് കൊടുത്തിരിക്കുന്ന സ്ഥാനത്ത് ചിത്രഫയലിന്റെ പേര് എക‍്സ്റ്റൻഷനോടു കൂടിയാണ് നൽകേണ്ടത്.


ഗണിത സമവാക്യങ്ങളും സംഖ്യകളുമെല്ലാം $ $ (ഡോളർ ചിഹ്നത്തിനുള്ളിൽ) ഉൾപ്പെടുത്തുക
\begin{equation*}
\end{equation*}
എന്നീ കോഡുകൾക്കുള്ളിൽ സമവാക്യങ്ങൾ ചേർത്തും പരിശോധിച്ചു നോക്കുക.


നമ്മുടെ ഡോക്യുമെന്റ് (ചോദ്യ പേപ്പർ) പൂർത്തീകരിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന കോഡുകൾ ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തുക.
 
                    
                                         * * * * * * * * * * * * * * * * * * * *



Thursday, April 23, 2020

Godot : 2D & 3D Game engine


MIT ലൈസൻസിന് കീഴിൽ പുറത്തിറക്കിയ ഒരു ഓപ്പൺസോഴ്‍സ് ഗയിം എഞ്ചിനാണ് Godot. ഇതിൽ ദ്വിമാനവും ത്രിമാനവുമായ ( 2D & 3D ) ഗയിമുകൾ നിർമ്മിക്കാൻ സാധിക്കും. Linux, Mac OS, Windows തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിൽ ഉപയോഗിക്കാവുന്ന Godot സോഫ്റ്റ്‍വെയറുകൾ ലഭ്യമാണ്.

godotengine.org എന്ന സൈറ്റിൽ നിന്നും സോഫ്‍റ്റ്‍വെയർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഡൗൺലോഡ് ചെയ്യുമ്പോൾ ലഭിക്കുന്ന Godot_v3.2.1-stable_x11.64.zip ഫയൽ Extract ചെയ്യുക. Extract ചെയ്യുമ്പോൾ ലഭിക്കുന്ന ഫയലിൽ (Godot_v3.2.1-stable_x11.64) ഡബിൾ ക്ലിക്ക് ചെയ്യുന്നതോടെ സോഫ്‍റ്റ്‍വയർ പ്രവർത്തനസജ്ജമാകും. തുറന്നുവന്നിരിക്കുന്ന ജാലകം വീക്ഷിക്കുക.

2D Animations in OpenToonz



ന്നത നിലവാരമുള്ള പ്രൊഫഷണൽ ആനിമേഷനുകൾ സൃഷ്ടിക്കുന്ന തിനുള്ള സ്വതന്ത്ര 2D ആനിമേഷൻ സോഫ്‍റ്റ്‍വെയറാണ് (Free and Opensource) OpenToonz. ഇതിന്റെ സോഴ്‌സ് കോഡ് BSD license നു കീഴിലാണ് പുറത്തി റക്കുന്നത്.. Frame by Frame അനിമേഷൻ മുതൽ Key Framing, Tweening, തുടങ്ങി നമ്മളിതുവരെ പരിചയപ്പെടാത്ത നൂതന സങ്കേതങ്ങൾ വരെ ഈ സോഫ്‍റ്റ്‍വെയറിൽ ലഭ്യമാണ്. Linux, Windows, Mac OS തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്‍റ്റങ്ങളിലേക്കുള്ള OpenToonz സോഫ്‍റ്റ്‍വെയറുകൾ ലഭ്യമാണ്