Monday, June 17, 2013

3D അനിമേഷന്‍ പഠനം

Chapter 1 - Introduction
ബ്ലെന്‍ഡര്‍
സ്വതന്ത്ര സോഫ്‌റ്റ്‌വെയറില്‍ ലഭ്യമായ മികച്ച ത്രിമാന കംപ്യൂട്ടര്‍ ഗ്രാഫിക് അനിമേഷന്‍ സോഫ്‌റ്റ്‌വെയറാണ് ബ്ലെന്‍ഡര്‍. ഇതുപയോഗിച്ച് നിര്‍മ്മിച്ച പ്രധാന അനിമേഷന്‍ സിനിമകളാണ് "ബിഗ്ബക്ക് ബണ്ണി" ("പീച്ച്" എന്നു വിളിപ്പേരുള്ള ഒരു തടിയന്‍ മുയലിന്റേയും പെരുച്ചാഴിക്കൂട്ടത്തിന്റെയും കഥ), "എലിഫന്റ്‌സ് ഡ്രീം", “സിന്റല്‍" മുതലായവ. "യോഫ്രാങ്കി" എന്ന സ്വതന്ത്ര കംപ്യൂട്ടര്‍ ഗെയിമും ബ്ലെന്‍ഡര്‍ സോഫ്‌റ്റ്‌വെയറില്‍ തയ്യാറാക്കിയതാണ്.
IT@School കസ്റ്റമൈസ് ചെയ്ത OS ( Ubuntu 10.04 or 11.04 or 12.04) ആണ് ഉപയോഗിക്കുന്നതെങ്കില്‍ Blender സോഫ്റ്റ് വെയര്‍ അതില്‍ ലഭ്യമാണ്.
മൗസ് (Three-button mouse with a wheel), കീബോര്‍ഡ് (Keyboard with a numeric keypad )ഇവ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തേണ്ടുന്ന രീതിയിലാണ് ഈ സോഫ്‌റ്റ്‌വെയറിന്റെ ഇന്റര്‍ഫേസ് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്