Saturday, April 14, 2012

Programming_wxGlade

wxGlade - Code Generator

വിഷ്വല്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രോഗ്രാമിംഗ് എളുപ്പമാകുന്നു.  ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള WYSIWIG ( What You See Is What You Get) മാതൃകകളാണ്.  സാധാരണ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് ബന്ധപ്പെട്ട കോഡുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ടൈപ്പു ചെയ്യണം.  എന്നാല്‍ വിഷ്വല്‍ പ്രോഗ്രാമുകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് Open Office Writer ലേയും മറ്റും പോലെ ഡ്രാഗ് ആന്റ് ഡ്രോപ് മതിയാകും.  പ്രോഗ്രാമിംഗ് ഭാഷയുടെ കോഡുകളും പദവിന്യാസവും അറിയാതെ തന്നെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിന് Code Generator സഹായിക്കുന്നു.  പൈത്തണ്‍, C++, Perl, XRC, Lisp എന്നീ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഉപയോഗിക്കുന്ന ഒരു കോഡ് ജനറേറ്ററാണ്  wxGlade.
മുകളില്‍ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു ഫ്രെയിം wxGlade ഉപയോഗിച്ച് തയ്യാറാക്കി അതില്‍ രണ്ടു സംഖ്യകളുടെ തുകയും വ്യത്യാസവും കാണുന്നതിനുള്ള പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതെങ്ങനെയെന്നു നോക്കാം.
Continue