Friday, April 27, 2012

Python Programming - Examples

താഴെ കൊടുത്തവ ഓരോന്നും gedit ലോ IDLE സോഫ്‌റ്റ്‌വെയറിലോ തയ്യാറാക്കി  save ചെയ്‌തതിനുശേഷം പ്രവര്‍ത്തിപ്പിച്ചു നോക്കൂ.  


 Program 1.



Continue

Sunday, April 22, 2012

Calculator - Python Programming



കാല്‍ക്കുലേറ്റര്‍ നിര്‍മ്മാണം Python / wxGlade ഉപയോഗിച്ച്

  1. Applications → Programming → wxGlade
  2. Add a Frame
  3. Add a GridSizer (കഴിഞ്ഞ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.)
  4. ആവശ്യമായ ടോക്‌സ്റ്റ് ബോക്‌സുകളും ബട്ടണുകളും ഉള്‍പ്പെടുത്തുക

                     

Saturday, April 14, 2012

Programming_wxGlade

wxGlade - Code Generator

വിഷ്വല്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രോഗ്രാമിംഗ് എളുപ്പമാകുന്നു.  ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള WYSIWIG ( What You See Is What You Get) മാതൃകകളാണ്.  സാധാരണ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് ബന്ധപ്പെട്ട കോഡുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ടൈപ്പു ചെയ്യണം.  എന്നാല്‍ വിഷ്വല്‍ പ്രോഗ്രാമുകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് Open Office Writer ലേയും മറ്റും പോലെ ഡ്രാഗ് ആന്റ് ഡ്രോപ് മതിയാകും.  പ്രോഗ്രാമിംഗ് ഭാഷയുടെ കോഡുകളും പദവിന്യാസവും അറിയാതെ തന്നെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിന് Code Generator സഹായിക്കുന്നു.  പൈത്തണ്‍, C++, Perl, XRC, Lisp എന്നീ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഉപയോഗിക്കുന്ന ഒരു കോഡ് ജനറേറ്ററാണ്  wxGlade.
മുകളില്‍ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു ഫ്രെയിം wxGlade ഉപയോഗിച്ച് തയ്യാറാക്കി അതില്‍ രണ്ടു സംഖ്യകളുടെ തുകയും വ്യത്യാസവും കാണുന്നതിനുള്ള പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതെങ്ങനെയെന്നു നോക്കാം.
Continue

Friday, April 13, 2012

Programming_Functions

ഫങ്ഷനുകള്‍ 
ഒരു പ്രോഗ്രാമില്‍ ഒരേ കോഡുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേ ണ്ടതായി വരാം.  നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കേണ്ട കാര്യങ്ങള്‍ ഒരു ഫങ്ഷനായി എഴുതുകയും അതിനെ ആവശ്യമുളള സ്ഥലത്തേക്ക് വിളിക്കുകയും ചെയ്യാം. ഫങ്ഷനുകള്‍ എന്നാല്‍ സബ് പ്രോഗ്രാമുകളാണ്.  സ്വതന്ത്രമായി നില്‍ക്കുന്ന ഇത്തരം  സബ് പ്രോഗ്രാമുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മറ്റു പ്രോഗ്രാമുകള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
കാല്‍ക്ക് സോഫ്റ്റ്‌വെയറില്‍ നാം ഉപയോഗിക്കുന്ന sum, average, count തുടങ്ങിയ ഫങ്ഷനുകള്‍ പോലെ ഗണിതക്രിയകള്‍ എളുപ്പമാക്കു ന്നതും വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴീയുന്നതുമായ ഫങ്ഷനുകള്‍ പൈത്തണ്‍ ഭാഷയിലും നിര്‍മ്മിക്കാന്‍ കഴിയും
ഒരു ഫങ്ഷന്‍ നിര്‍വചി ക്കുവാന്‍ നമ്മള്‍ def എന്ന കീവേഡാണ് ഉപയോഗിക്കുന്നത്.
രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള പൈത്തണ്‍ ഫങ്ഷന്‍ താഴെ നല്കുന്നു.
def sum(a,b):
    c=a+b
    return c
ഇതില്‍ def sum(a,b): എന്നത് രണ്ട് ചരങ്ങളുടെ വിലകള്‍ സ്വീകരിക്കാന്‍ കഴിയുന്ന sum എന്ന പേരിലുള്ള ഫങ്ഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കുന്നതിനുപയോഗിക്കുന്നു.

Continue

Thursday, April 5, 2012

Applications of Derivatives

In Isaac Newton's day, one of the biggest problems was poor navigation at sea. Before calculus was developed, the stars were vital for navigation. Shipwrecks occurred because the ship was not where the captain thought it should be. There was not a good enough understanding of how the Earth, stars and planets moved with respect to each other. Calculus (differentiation and integration) was developed to improve this understanding. Differentiation and integration can help us to solve many types of real-world problems in our day to day life. We use the derivative to determine the maximum and minimum values of particular functions (e.g. cost, strength, amount of material used in a building, profit, loss, etc.). Derivatives are met in many engineering and science problems, especially when modelling the behaviour of moving objects.

Click here

Wednesday, April 4, 2012

Geogebratube


Exterior Angle Theorem

The measure of an exterior angle of a triangle is equal to the sum of the measures of the two non-adjacent interior angles of the triangle.

Area of Square Pyramid
Surface Area = a2  +  2 × a × l  Where a is the base edge and l is the slant height.

Central Angle Theorem

The measure of an inscribed angle for a circle is one half the measure of the corresponding central angle.

Sum of the Angles in a Triangle
The angles of a triangle always sum to 180 degrees.

Programming_continue


പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍ അവ വീണ്ടും വീണ്ടും ടൈപ്പു ചെയ്യേണ്ടതില്ലെന്നും പകരം for എന്ന നിര്‍ദ്ദേശത്തോടൊപ്പം നല്കിയാല്‍ മതിയെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. അതായത് for എന്നത് ഒരു ആവര്‍ത്തന നിര്‍ദ്ദേശമാണ് (Loop statement). പൈത്തണ്‍ ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍ ഭാഷകളില്‍ for നിര്‍ദ്ദേശത്തെപ്പോലെതന്നെ while നിര്‍ദ്ദേശവും ഉപയോഗി ക്കാറുണ്ട്.
ഒരു വ്യവസ്ഥ ശരിയാകുന്നതുവരെ കുറേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചെയ്യാന്‍ പൈത്തണിലും മറ്റ് മിക്ക കംപ്യൂട്ടര്‍ ഭാഷകളിലുമുള്ള ഉപാധിയാണ് while.
ഒരേ പ്രോഗ്രാം for, while എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത് താഴെ കൊടുക്കുന്നു

from turtle import*
clear()
pencolor("red")
for i in range(6):
rt(60)
circle(100)

Continue

Sunday, April 1, 2012

Programming_Turtle (conti....)


ഒരു കൂട്ടം വിലകള്‍ ഒരു ചരത്തില്‍ ഉള്‍പ്പെടുത്തുന്നതിന് പൈത്തണ്‍ ഭാഷയിലുപയോഗിക്കുന്ന നിര്‍ദ്ദേശമാണ് range എന്നത്. പൈത്തണില്‍ സംഖ്യകളുടെ സമാന്തരശ്രേണികള്‍ (arithmetic progressions) നിര്‍മ്മിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്  range()

IDLE തുറന്ന് താഴെക്കാണുന്ന പ്രോഗ്രാം പരീക്ഷിച്ചുനോക്കുക
 range(10)
 range(1,11)
 range(1,2,11)
range(10) എന്ന പ്രോഗ്രാം ശകലം IDLE സോഫ്റ്റ്‌വെയറില്‍ പ്രവര്‍ത്തിക്കുമ്പോള്‍, നമുക്ക്, പൂജ്യം മുതല്‍ സൂചിപ്പിച്ച സംഖ്യയ്ക്ക് തൊട്ടുമുമ്പുവരെയുള്ള പൂര്‍ണ്ണസംഖ്യകളുടെ ഒരു ശ്രേണി [, ] എന്നീ ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളിലായി ലഭിക്കുന്നു. ഇങ്ങനെ ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളില്‍ അര്‍ധവിരാമം (കോമ : , ) ഉപയോഗിച്ച് വേര്‍തിരിച്ച് മൂല്യങ്ങള്‍ എഴുതുന്നതിന് ലിസ്റ്റ് ( list) എന്നാണ് പൈത്തണില്‍ പറയുക.
Continue