Monday, February 27, 2012

Geogebra Lesson - Input Bar

    ഇന്‍പുട്ട് ബാര്‍
    ഗണിത പഠനവുമായി ബന്ധപ്പെട്ട ചില പ്രവര്‍ത്തനങ്ങള്‍ ജിയോ ജിബ്രയിലെ ടൂളുകളുപയോഗിച്ച് ചെയ്യുന്നതിനു പകരം ഇന്‍പുട്ട് ബാറില്‍ കമാന്റുകള്‍ നല്കിയും ചെയ്യാം.
    A, B, C എന്നീ ബിന്ദുക്കളെ സൂചിപ്പിക്കുന്ന സൂചകസംഖ്യകള്‍ (1,2), (3,4), (5,0) എന്നിവയാണ്. ഈ ബിന്ദുക്കളിലൂടെ കടന്നു പോകുന്ന ഒരു ത്രികോണം ജിയോജിബ്ര യില്‍ എങ്ങനെ വരയ്ക്കാം ?
    ജിയോജിബ്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കുമ്പോള്‍ Axes, Algebra View തുടങ്ങിയവ വേണ്ടെന്നുവയ്ക്കുകയാണ് (hide) നമ്മള്‍ ഇതുവരെ ചെയ്തിരുന്നത്. Axes, Grid, Algebra View തുടങ്ങിയവ വേണ്ടെന്നുവയ്ക്കാനും ആവശ്യമുള്ളപ്പോള്‍ ഉള്‍പ്പെടുത്താനും നിങ്ങള്‍ക്കറിയാമല്ലോ. View മെനുവിലെ Axes, Grid, Algebra View, Horizontal splitting, Input Bar, Command List തുടങ്ങിയവ ( Show tick mark on check boxes ) ക്ലിക്ക് ചെയ്യുമ്പോള്‍ ജിയോജിബ്ര ജാലകത്തില്‍ വരുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കുക.
    ഏതെങ്കിലും ഒരു രൂപം ജിയോജിബ്ര ജാലകത്തില്‍ തയ്യാറാക്കുമ്പോള്‍ അതിന്റെ ഒരു വിവരണം (Algebraic Representation) ആള്‍ജിബ്ര വ്യുവില്‍ കാണാം.
  • ജിയോജിബ്ര ജാലകത്തിലെ ഏറ്റവും താഴെ കാണുന്ന Input Bar ല്‍ (1,2) എന്ന് ടൈപ്പ് ചെയ്ത് Enter key പ്രസ്സ് ചെയ്തു നോക്കൂ.
  • ഈ രീതിയില്‍ മറ്റു ബിന്ദുക്കളും അടയാളപ്പെടുത്തിയതിനു ശേഷം Segment Between Two Points എന്ന ടൂളോ Polygon ടൂളോ ഉപയോഗിച്ചാല്‍ മതിയല്ലോ. അതിനു പകരം ഇന്‍പുട്ട് ബാറില്‍ segment[A,B] എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്സ് ചെയ്തു നോക്കൂ.

Sunday, February 19, 2012

Creating New tools in Geogebra

നമുക്കും പുതിയ ടൂളുകളുണ്ടാക്കാം
ജിയോജിബ്ര ടൂള്‍ ബാറില്‍ ധാരാളം ടൂളുകള്‍ നാം പരിചയപ്പെട്ടു. ഈ ടൂളുകള്‍ക്കു പുറമെ നമുക്ക് പുതിയ ടൂളുകള്‍ തയ്യാറാക്കി ഉള്‍പ്പെടുത്താം.
പ്രവര്‍ത്തനം
മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ പരിവൃത്തവും കേന്ദ്രവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ എങ്ങനെ തയ്യാറാക്കാം. ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം ABC വരയ്ക്കുക. A, B, C എന്നീ ബിന്ദുക്കളിലൂടെ കടന്നുപോകുന്നതുമായ ഒരു വൃത്തം വരയ്ക്കുക. Edit മെനുവില്‍ Select All ക്ലിക്ക് ചെയ്യുക. Tools മെനുവില്‍ Create New Tool ക്ലിക്ക് ചെയ്യുമ്പോള്‍ Create New Toolഎന്ന ഡയലോഗ് ബോക്സ് വരും. അപ്പോള്‍ Output Objects എന്ന ടാബ് സെലക്ടായിട്ടില്ലേ ?ഔട്ട്പുട്ട് ആയി ലഭിക്കേണ്ട ഒബ്ജക്ടുകളുടെ ഒരു ലിസ്റ്റ് കാണും. ഇവയില്‍ ആവശ്യമില്ലാത്തവയുണ്ടെങ്കില്‍ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാം.
തുടര്‍ന്ന് Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍പൂട്ട് ഒബ്ജക്ട് കാണാം. വീണ്ടും Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Name & Iconഎന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കാം (Tool Name , Tool Help). ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടൂളിന് അനുയോജ്യമായ ഒരു ചിത്രം ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താനുള്ള സങ്കേതവും ഇവിടെയുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കൂ. Finish ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടൂള്‍ ബാറില്‍ നമ്മള്‍ തയ്യാറാക്കിയ പുതിയ ടൂള്‍ വന്നിട്ടുണ്ടാകും. നമ്മള്‍ തയ്യാറാക്കി ടൂള്‍ ബാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടൂള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിന് മെനു ബാറിലെ Options മെനുവില്‍ Save Settings ക്ലിക്ക് ചെയ്യുക.
പ്രവര്‍ത്തനം
1.മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ അന്തര്‍വൃത്തവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക. 2. ഒരു ചാപം വരയ്ക്കുമ്പോള്‍, ആ ചാപം ഭാഗമായ വൃത്തത്തിന്റെ കേന്ദ്രം ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.

Friday, February 10, 2012

Pendulum

This is a Java Applet created using GeoGebra from www.geogebra.org - it looks like you don't have Java installed, please go to www.java.com തയ്യാറാക്കുന്ന വിധം Segment between Two Points ടൂളെടുത്ത് AB വരയ്ക്കുക AB യുടെ മധ്യബിന്ദു C അടയാളപ്പെടുത്തുക.
ചിത്രത്തില്‍ കാണിച്ചതുപോലെ AB യില്‍ ഒരു ബിന്ദു D അടയാളപ്പെടുത്തുക. സ്ലൈഡര്‍ ടൂളെടുത്ത് താഴെ പറയുന്ന രീതിയില്‍ ക്രമീകരിക്കുക ( Angle , Name: , Interval ( Minimum : 220, Maximum : 310, Increment : 1) → Apply. Rotate Object around Point by Angle ടൂളെടുത്ത് ആദ്യം D യിലും പിന്നീട് C യിലും ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ 45o മാറ്റി സ്ലൈഡറിന്റെ പേര് നല്കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. പുതിയൊരു ബിന്ദു E പ്രത്യക്ഷപ്പെടും. E കേന്ദ്രമായി ചെറിയൊരു വൃത്തം വരയ്ക്കുക. സ്ലൈഡര്‍ നീക്കി നോക്കൂ. സ്ലൈഡറില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Object Properties --> Slider ടാബില്‍ Animation വിഭാഗത്തില്‍ Repeat : Increasing എന്നതിനുപകരം Oscillating സെലക്ട് ചെയ്ത് close ചെയ്യുക. സ്ലൈഡറിന് ആനിമേഷന്‍ നല്കാം. സ്ലൈഡര്‍ hide ചെയ്യാം.