256 MB on RAM
800Mhz or higher (Processor Speed)
Disk space: at least 5 MB free
ജിയോജിബ്ര
ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ഇന്ററാക്റ്റീവ് ജ്യാമിതി സോഫ്റ്റ് വെയറുകള്‍. ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകളില്‍ വളരെയേറെ സാധ്യതകളുള്ള ഒരു സോഫ്റ്റ് വെയറാണ് ജിയോജിബ്ര. ജിയോജിബ്ര പഠനബോധനപ്രക്രിയയില്‍ രണ്ടുരീതിയില്‍ ഉപയോഗിക്കാം. 1.അധ്യാപകസഹായി 2. സ്വയംപഠനസഹായി.
പ്രൈമറി തലം മുതല്‍ ബിരുദാനന്തരതലം വരെ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്ററാക്റ്റീവ് സോഫ്റ്റ് വെയറാണിത്.
ജിയോജിബ്ര സോഫ്റ്റ് വെയര്‍ പരിശീലിക്കുന്നതിനു മുമ്പ് ഇതുപയോഗിച്ച് തയ്യാറാക്കിയ ചില പ്രോഡക്ടുകള്‍ ശ്രദ്ധിക്കൂ.
3. Trigonometry
ജിയോജിബ്ര ജാലകത്തിന് വിവിധ ഭാഗങ്ങലുണ്ട്. Title bar, Menu bar, Tool bar, Algeba view, Graphic view, Spreadsheet view, Input bar.