Saturday, August 25, 2012

fieldi.com


ഫീല്‍ഡ് ഐ .കോം

സൗഹൃദക്കൂട്ടായ്മകളായ (സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍) Face book, Google plus, Orkut, Twitter തുടങ്ങിയവയിലൂടെ ഭൂരിഭാഗം ഉപയോക്താക്കളും പരിചയങ്ങള്‍ നിലനിര്‍ത്താനുള്ള ഉപാധികളായി മാത്രം കാണുമ്പോള്‍, അതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി, വെറും സൗഹൃദക്കൂട്ടായ്മ എന്നതിലുപരി പ്രസാധനത്തിന്റെയും വായനയുടെയും കൂടി ലോകം തുറക്കുകയാണ് ഫീല്‍ഡ് ഐ . കോം ( http://www.fieldi.com ) സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റ്. ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഇ-ബുക്ക് റീഡറുകളും വ്യാപകമാകുന്ന ഈ കാലഘട്ടത്തില്‍ വലിയ പുസ്തകങ്ങള്‍ ചുമന്ന് നടക്കാതെ തന്നെ വായന അനായാസമാകുന്നു.
Continue

Sunday, August 12, 2012

Area of Circle_ Applet Construction

Steps

1. Open a new Geogebra File. (geogebra 4)
2. Options --> Settings --> Graphics --> x Axis --> Units --> pi --> Save settings --> Close
3. Point A.  for example (5,5)
4. Slider (to control the radius of the circle) - r            ( min : 1,  max : 5, incre :0.1)


Continue (Lesson 19)

Thursday, August 9, 2012

Geogebra - Sequence

Dividing a circle into 20 (n) equal parts and join all the points , we get a picture like this.................

How many lines are there ?
If we use Geogebra, any number of points may be marked and joined by lines quite easily.

Tuesday, July 31, 2012

Geogebra 4 @ Kerala Schools


കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം വരെ ICT അധിഷ്ഠിത പഠന പ്രക്രിയയില്‍ Ubuntu 10.04 ( IT @ School കസ്‌റ്റമൈസ് ചെയ്‌ത ലിനക്‌സ് OS) ല്‍ ജിയോജിബ്രയുടെ പഴയ വേര്‍ഷനായിരുന്നു (geogebra 3.2) ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഈ അധ്യയന വര്‍ഷം, പത്താം ക്ലാസ്സിലെ പുതിയ ICT പാഠപുസ്‌തകത്തോടൊപ്പം നല്‍കിയ Ubuntu10.04 ലും പിന്നീട് നല്‍കിയ Ubuntu 11.04 OSലും ജിയോജിബ്രയുടെ പുതിയ വേര്‍ഷനായ geogebra 4 ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Wednesday, July 18, 2012

Std 9 Geogebra

Std 8 Geogebra


ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളാണ് ഇന്ററാക്റ്റീവ് ജ്യാമിതി സോഫ്റ്റ് വെയറുകള്‍. ഇത്തരത്തിലുള്ള സോഫ്റ്റ് വെയറുകളില്‍ വളരെയേറെ സാധ്യതകളുള്ള ഒരു സോഫ്റ്റ് വെയറാണ് ജിയോജിബ്ര. ജിയോജിബ്ര പഠനബോധനപ്രക്രിയയില്‍ രണ്ടുരീതിയില്‍ ഉപയോഗിക്കാം. 1.അധ്യാപകസഹായി 2. സ്വയംപഠനസഹായി.
പ്രൈമറി തലം മുതല്‍ ബിരുദാനന്തരതലം വരെ ഗണിതശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ഉപയോഗപ്പെടുത്താവുന്ന ഒരു ഇന്ററാക്റ്റീവ് സോഫ്റ്റ് വെയറാണിത്

Friday, June 29, 2012

GIMP 2.8 ( New Version )

ചിത്രരചന, ഇമേജ് എഡിറ്റിംഗ്, ലോഗോ നിര്‍മ്മാണം, അനിമേഷന്‍ നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സ്വതന്ത്ര സേഫ്‌റ്റ്‌വെയറായ ജിമ്പ് (GIMP - GNU Image Manipulation Programme) ഫോട്ടോഷോപ്പ് പോലുള്ള ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറുകളോട് കിടപിടിക്കാന്‍ തയ്യാറായിക്കൊണ്ട് അതിന്റെ ഏറ്റവും പുതിയ പതിപ്പായ GIMP 2.8 പുറത്തിറക്കി. Multi-window mode ല്‍ നിനന്നും Single-window mode ലേക്കുള്ള മാറ്റം (User Interface) ഈ പുതിയ പതിപ്പിന്റെ ഒരു പ്രത്യേകതയാണ്.  

Read More

Std 9 Maths Unit 2

ഭിന്നക സംഖ്യകള്‍
പല കാലങ്ങളിലുള്ള മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് സംഖ്യകള്‍ ഉണ്ടാകുന്നത്. ഈ ആവശ്യങ്ങള്‍ ചിലപ്പോള്‍ നിത്യജീവിതവുമായി ബന്ധപ്പെട്ടതാകാം. അല്ലെങ്കില്‍ ഗണിതത്തിന്റെ തന്നെ ആവശ്യമാകാം.


Read More

Wednesday, June 13, 2012

Std 10 Maths Unit 2

വൃത്തങ്ങള്‍

ഒരു ദ്വിമാനതലത്തിലെ കേന്ദ്രബിന്ദുവില്‍ നിന്ന് നിശ്ചിത ദൂരത്തില്‍ അതേ തലത്തില്‍ നിലകൊള്ളുന്ന എല്ലാ ബിന്ദുക്കളുടേയും ഗണത്തെ പ്രതിനിധീകരിക്കുന്ന ജ്യാമിതീയ രൂപമാണ്‌ വൃത്തം. അതായത്, ഒരു തലത്തില്‍ സ്ഥിതി ചെയ്യുന്ന വശങ്ങളില്ലാത്ത ഏക ജ്യാമിതീയ രൂപമാണ് വൃത്തം.
Read More

Saturday, June 2, 2012

Monday, May 28, 2012

Std 9 Maths Unit 1

ബഹുഭുജങ്ങള്‍

രൂപങ്ങളെക്കുറിച്ചുള്ള പഠനമാണല്ലോ ജ്യാമിതി. ഏതാണ്ട് ആറായിരം കൊല്ലങ്ങള്‍ക്കുമുമ്പ് നൈല്‍ നദീതീരത്ത് വ്യാപകമായ കാര്‍ഷിക പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ജ്യാമിതിയെക്കുറിച്ചുള്ള കാര്യമായ പഠനങ്ങള്‍ തുടങ്ങിയത്.

Read More

Thursday, May 24, 2012

Std 10 Maths Unit 1

സമാന്തരശ്രേണികള്‍ 

     ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനം തന്നെ സംഖ്യകളാണല്ലോ.  ഗണിതശാസ്ത്രശാഖകളായ ബീജഗണിതം, ജ്യാമിതി, ത്രികോണമിതി തുടങ്ങിയവയുടെ വളര്‍ച്ചയും സംഖ്യകളുടെ തുടര്‍ച്ചയാണ്.

Continue

Thursday, May 3, 2012

Visualizing Integer Addition

 
Steps for constructing the applet

1.Open a new geogebra fle and hide the algebra window.
2.Right click on the drawing pad, select graphic view
3.On tab xAxis set the distance of tick marks to 1 by checking the box
Distance and entering 1 into the text field. 


Read More

Wednesday, May 2, 2012

Solution of System of Linear Equations

 


Steps for constructing the applet

1.  Open a new Geogebra file and show algebra view, coordinate axes, grid and input field.


Read More

Ubuntu 12.04

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ വിഭാഗത്തില്‍പ്പെടുന്ന ലിനക്‌സ്   ഒ എസ്    ആയ ഉബുണ്ടുവിന്റെ ഏറ്റവും പുതിയ പതിപ്പായ Ububtu 12.04 (LTS) ഇപ്പോള്‍ സൗജന്യമായി www.ubuntu.com എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്‌റ്റം സോഫ്‌റ്റ്‌വെയര്‍  ആയതിനാല്‍ കസ്റ്റമൈസ് ചെയ്ത് ഉപയോഗിക്കാമെന്നതാണ് ഉബുണ്ടുവിന്റെ പ്രധാനപ്പെട്ട സവിശേഷത.
 Read More

Friday, April 27, 2012

Python Programming - Examples

താഴെ കൊടുത്തവ ഓരോന്നും gedit ലോ IDLE സോഫ്‌റ്റ്‌വെയറിലോ തയ്യാറാക്കി  save ചെയ്‌തതിനുശേഷം പ്രവര്‍ത്തിപ്പിച്ചു നോക്കൂ.  


 Program 1.



Continue

Sunday, April 22, 2012

Calculator - Python Programming



കാല്‍ക്കുലേറ്റര്‍ നിര്‍മ്മാണം Python / wxGlade ഉപയോഗിച്ച്

  1. Applications → Programming → wxGlade
  2. Add a Frame
  3. Add a GridSizer (കഴിഞ്ഞ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.)
  4. ആവശ്യമായ ടോക്‌സ്റ്റ് ബോക്‌സുകളും ബട്ടണുകളും ഉള്‍പ്പെടുത്തുക

                     

Saturday, April 14, 2012

Programming_wxGlade

wxGlade - Code Generator

വിഷ്വല്‍ പ്രോഗ്രാമുകള്‍ ഉപയോഗിക്കുമ്പോള്‍ പ്രോഗ്രാമിംഗ് എളുപ്പമാകുന്നു.  ഇത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിനുള്ള WYSIWIG ( What You See Is What You Get) മാതൃകകളാണ്.  സാധാരണ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് ബന്ധപ്പെട്ട കോഡുകളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ടൈപ്പു ചെയ്യണം.  എന്നാല്‍ വിഷ്വല്‍ പ്രോഗ്രാമുകളില്‍ ഒരു ചതുരം വരയ്ക്കുന്നതിന് Open Office Writer ലേയും മറ്റും പോലെ ഡ്രാഗ് ആന്റ് ഡ്രോപ് മതിയാകും.  പ്രോഗ്രാമിംഗ് ഭാഷയുടെ കോഡുകളും പദവിന്യാസവും അറിയാതെ തന്നെ പ്രോഗ്രാമുകള്‍ തയ്യാറാക്കുന്നതിന് Code Generator സഹായിക്കുന്നു.  പൈത്തണ്‍, C++, Perl, XRC, Lisp എന്നീ പ്രോഗ്രാമിംഗ് ഭാഷകളില്‍ ഉപയോഗിക്കുന്ന ഒരു കോഡ് ജനറേറ്ററാണ്  wxGlade.
മുകളില്‍ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു ഫ്രെയിം wxGlade ഉപയോഗിച്ച് തയ്യാറാക്കി അതില്‍ രണ്ടു സംഖ്യകളുടെ തുകയും വ്യത്യാസവും കാണുന്നതിനുള്ള പ്രോഗ്രാം പൂര്‍ത്തിയാക്കുന്നതെങ്ങനെയെന്നു നോക്കാം.
Continue

Friday, April 13, 2012

Programming_Functions

ഫങ്ഷനുകള്‍ 
ഒരു പ്രോഗ്രാമില്‍ ഒരേ കോഡുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേ ണ്ടതായി വരാം.  നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കേണ്ട കാര്യങ്ങള്‍ ഒരു ഫങ്ഷനായി എഴുതുകയും അതിനെ ആവശ്യമുളള സ്ഥലത്തേക്ക് വിളിക്കുകയും ചെയ്യാം. ഫങ്ഷനുകള്‍ എന്നാല്‍ സബ് പ്രോഗ്രാമുകളാണ്.  സ്വതന്ത്രമായി നില്‍ക്കുന്ന ഇത്തരം  സബ് പ്രോഗ്രാമുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മറ്റു പ്രോഗ്രാമുകള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
കാല്‍ക്ക് സോഫ്റ്റ്‌വെയറില്‍ നാം ഉപയോഗിക്കുന്ന sum, average, count തുടങ്ങിയ ഫങ്ഷനുകള്‍ പോലെ ഗണിതക്രിയകള്‍ എളുപ്പമാക്കു ന്നതും വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ കഴീയുന്നതുമായ ഫങ്ഷനുകള്‍ പൈത്തണ്‍ ഭാഷയിലും നിര്‍മ്മിക്കാന്‍ കഴിയും
ഒരു ഫങ്ഷന്‍ നിര്‍വചി ക്കുവാന്‍ നമ്മള്‍ def എന്ന കീവേഡാണ് ഉപയോഗിക്കുന്നത്.
രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള പൈത്തണ്‍ ഫങ്ഷന്‍ താഴെ നല്കുന്നു.
def sum(a,b):
    c=a+b
    return c
ഇതില്‍ def sum(a,b): എന്നത് രണ്ട് ചരങ്ങളുടെ വിലകള്‍ സ്വീകരിക്കാന്‍ കഴിയുന്ന sum എന്ന പേരിലുള്ള ഫങ്ഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കുന്നതിനുപയോഗിക്കുന്നു.

Continue

Thursday, April 5, 2012

Applications of Derivatives

In Isaac Newton's day, one of the biggest problems was poor navigation at sea. Before calculus was developed, the stars were vital for navigation. Shipwrecks occurred because the ship was not where the captain thought it should be. There was not a good enough understanding of how the Earth, stars and planets moved with respect to each other. Calculus (differentiation and integration) was developed to improve this understanding. Differentiation and integration can help us to solve many types of real-world problems in our day to day life. We use the derivative to determine the maximum and minimum values of particular functions (e.g. cost, strength, amount of material used in a building, profit, loss, etc.). Derivatives are met in many engineering and science problems, especially when modelling the behaviour of moving objects.

Click here