ഫങ്ഷനുകള്‍
ഒരു പ്രോഗ്രാമില്‍ ഒരേ കോഡുതന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേ ണ്ടതായി വരാം. നമുക്ക് വീണ്ടും വീണ്ടും ഉപയോഗിക്കേണ്ട കാര്യങ്ങള്‍ ഒരു ഫങ്ഷനായി എഴുതുകയും അതിനെ ആവശ്യമുളള സ്ഥലത്തേക്ക് വിളിക്കുകയും ചെയ്യാം. ഫങ്ഷനുകള്‍ എന്നാല്‍ സബ് പ്രോഗ്രാമുകളാണ്. സ്വതന്ത്രമായി നില്‍ക്കുന്ന ഇത്തരം സബ് പ്രോഗ്രാമുകളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മറ്റു പ്രോഗ്രാമുകള്‍ക്ക് പ്രയോജനപ്പെടുത്തുകയും ചെയ്യാം.
കാല്‍ക്ക്
സോഫ്റ്റ്‌വെയറില്‍ നാം
ഉപയോഗിക്കുന്ന sum, average, count
തുടങ്ങിയ ഫങ്ഷനുകള്‍
പോലെ ഗണിതക്രിയകള്‍
എളുപ്പമാക്കു ന്നതും വീണ്ടും
വീണ്ടും ഉപയോഗിക്കാന്‍
കഴീയുന്നതുമായ ഫങ്ഷനുകള്‍
പൈത്തണ്‍ ഭാഷയിലും നിര്‍മ്മിക്കാന്‍
കഴിയും. ഒരു ഫങ്ഷന്‍ നിര്‍വചി ക്കുവാന്‍ നമ്മള്‍ def എന്ന കീവേഡാണ് ഉപയോഗിക്കുന്നത്.
രണ്ടു
സംഖ്യകളുടെ തുക കാണുന്നതിനുള്ള
പൈത്തണ്‍ ഫങ്ഷന്‍ താഴെ
നല്കുന്നു.
def sum(a,b):
c=a+b
return c
ഇതില്‍
def sum(a,b): എന്നത്
രണ്ട് ചരങ്ങളുടെ വിലകള്‍
സ്വീകരിക്കാന്‍ കഴിയുന്ന
sum എന്ന പേരിലുള്ള
ഫങ്ഷന്‍ നിര്‍മ്മിക്കുന്നതിനുള്ള
നിര്‍ദ്ദേശം നല്കുന്നതിനുപയോഗിക്കുന്നു.
Continue