ഒരു
കൂട്ടം വിലകള്‍ ഒരു ചരത്തില്‍
ഉള്‍പ്പെടുത്തുന്നതിന്
പൈത്തണ്‍ ഭാഷയിലുപയോഗിക്കുന്ന
നിര്‍ദ്ദേശമാണ് range
എന്നത്. പൈത്തണില്‍
സംഖ്യകളുടെ സമാന്തരശ്രേണികള്‍
(arithmetic
progressions) നിര്‍മ്മിക്കാനുള്ള
ഒരു മാര്‍ഗ്ഗം കൂടിയാണ് range()IDLE
തുറന്ന്
താഴെക്കാണുന്ന പ്രോഗ്രാം
പരീക്ഷിച്ചുനോക്കുക range(10) range(1,11) range(1,2,11) range(10)
എന്ന
പ്രോഗ്രാം ശകലം IDLE
സോഫ്റ്റ്‌വെയറില്‍
പ്രവര്‍ത്തിക്കുമ്പോള്‍,
നമുക്ക്,
പൂജ്യം
മുതല്‍ സൂചിപ്പിച്ച സംഖ്യയ്ക്ക്
തൊട്ടുമുമ്പുവരെയുള്ള
പൂര്‍ണ്ണസംഖ്യകളുടെ ഒരു
ശ്രേണി [,
] എന്നീ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളിലായി
ലഭിക്കുന്നു.
ഇങ്ങനെ
ചതുര ബ്രായ്ക്കറ്റുകള്‍ക്കുള്ളില്‍
അര്‍ധവിരാമം (കോമ
:
, ) ഉപയോഗിച്ച്
വേര്‍തിരിച്ച് മൂല്യങ്ങള്‍
എഴുതുന്നതിന് ലിസ്റ്റ് (
list) എന്നാണ്
പൈത്തണില്‍ പറയുക.