Saturday, February 2, 2013

Patterns in Geogebra


-->



  1. ജിയോജിബ്ര സോഫ്‌റ്റ്‌വെയര്‍ തുറക്കുക(Applications → Education → Geogebra)
  2. തലത്തില്‍ രണ്ട് ബിന്ദുക്കള്‍ New Point ടൂളുപയോഗിച്ച് അടയാളപ്പെടുത്തുക. (Aയും Bയും)
  3. A എന്ന ബിന്ദുവില്‍ സ്ലൈഡര്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഒരു കോണ്‍ നിര്‍മ്മിക്കണം. – ടൂള്‍ ബാറില്‍ നിന്നും Slider ടൂളെടുത്ത് ജാലകത്തിലെ ഒഴിഞ്ഞ പ്രതലത്തില്‍ ക്ലിക്ക് ചെയ്യുക. Slider എന്ന പേരോടു കൂടി വരുന്ന ഡയലോഗ് ബോക്‌സില്‍ Angle സെലക്‌ട് ചെയ്‌ത് Interval എന്നതിലെ Increment 5o ആക്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ( Minimum, Maximum വിലകള്‍ മാറ്റേണ്ടതില്ല.) ജാലകത്തില്‍ പ്രത്യക്ഷമായിരിക്കുന്ന സ്ലൈഡറിന്റെ പേര് α എന്നായിരിക്കാം.
  4. Angle with Given Size ടൂളെടുത്ത് അദ്യം B യിലും പിന്നീട് Aയിലും ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന ഡയലോഗ് ബോക്‌സില്‍ Angle എന്നതിലെ 45o മാറ്റി α (സ്ലൈഡറിന്റെ പേര്) നല്‍കി OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ കോണിന്റെ മൂന്നാമത്തെ ബിന്ദു  ( B') പ്രത്യക്ഷമായിട്ടുണ്ടാകും.
  5. ഇപ്പോള്‍ ലഭിച്ച മൂന്നാമത്തെ ബിന്ദു ( B') കേന്ദ്രമായി A യില്‍ക്കൂടി കടന്നുപോകത്തക്കവിധം ഒരു വൃത്തം Circle with Center through Point ടൂളെടുത്ത് വരയ്ക്കുക.
  6. വൃത്തം ഒഴികെയുള്ള എല്ലാ ഒബ്‌ജക്‌ടുകളും hide ചെയ്യുക. (Right Click on object → Remove the tick mark on Show Object)
  7. Right Click on Circel → Give tick mark on Trace On
  8. Right Click on Slider → Give tick mark on Animation On