Linux 3.2 version ല്‍ Geogebra, Kaliyallakaryam (Mal), Kaliyallakaryam (Eng), Ksnapshot, Kompozer തുടങ്ങിയവ Install ചെയ്യാന്‍
continue
Wednesday, September 8, 2010
അഭിന്നകങ്ങള്‍
ഒരു കൂട്ടത്തിലെ അംഗങ്ങളുടെ എണ്ണം സൂചിപ്പിക്കാനാണ് ആദ്യമായി മനുഷ്യര്‍ സംഖ്യകള്‍ ഉപയോഗിച്ചുതുടങ്ങിയത്.ഇതിന് എണ്ണല്‍ സംഖ്യകള്‍ മാത്രം മതിയാതിരുന്നു. എല്ലാ അളവുകളേയും എണ്ണല്‍ സംഖ്യകള്‍ കൊണ്ട് താരതമ്യം ചെയ്യാം എന്നായിരുന്നു ബി. സി ആറാം നൂറ്റാണ്ടിലെ പൈഥഗോറസിന്റെയും ശിഷ്യരുടേയും വിശ്വാസം. പിന്നീട് നീളത്തിന്റെയും ഭാരത്തിന്റേയും അളവുകള്‍ കൈകാര്യം ചെയ്യേണ്ടതായി വന്നപ്പോള്‍ എണ്ണല്‍ സംഖ്യകള്‍ കൊണ്ട് മാത്രം ഈ ക്രിയകള്‍ ചെയ്യാന്‍ കഴിയില്ല എന്നു മനസ്സിലായി. ഇവിടെയാണ് ഭിന്ന സംഖ്യകള്‍ ആവശ്യമായി വന്നത്. ചില വിപരീത ക്രിയകള്‍ (കൊടുക്കല്‍, വാങ്ങല്‍ ) സൂചിപ്പിക്കാനാണ് ന്യൂന സംഖ്യകള്‍ ആദ്യമായി ഉപയോഗിച്ചുതുടങ്ങിയത്. എല്ലാ അളവുകളും ഭിന്ന സംഖ്യകള്‍ കൊണ്ട് സൂചിപ്പിക്കാമെന്ന് ആദ്യകാലത്തെ പല ഗണിതശാസ്ത്രജ്ഞരും കരുതിയിരുന്നു. എന്നാല്‍ ചില അളവുകളെ ഭിന്ന സംഖ്യകള്‍ കൊണ്ട് സൂചിപ്പിക്കാ നിവില്ലെന്ന് പുരാതന കാലം മുതല്‍ക്കുതന്നെ ചിലര്‍ കണ്ടെത്തിയിരുന്നു.
Continue
Subscribe to:
Posts (Atom)