Wednesday, March 14, 2012
Geogebra- Uploading
Sunday, March 11, 2012
Geogebra - Webpage
ജിയോജിബ്ര സോഫ്റ്റ് വെയറില്‍ സേവ് ചെയ്യുന്ന ഫയലുകളുടെ തനതു ഫോര്‍മാറ്റ് .ggb എന്നാണ്. ഒരു ഫയലിനെ അതിന്റെ തനതു ഫോര്‍മാറ്റിലല്ലാതെ മറ്റൊന്നിലേക്ക് സേവ് ചെയ്യുന്നതിനെ എക്സ്പോര്‍ട്ട് എന്നാണ് സാങ്കേതികമായി പറയുക. ജിയോജിബ്ര ഉപയോഗിച്ച് തയ്യാറാക്കിയ നിര്‍മ്മിതികള്‍ വെബ് പേജുകള്‍ അടിസ്ഥാനമാക്കിയ പഠന സഹായികളിലും മറ്റും ഉപയോഗിക്കുമ്പോഴാണ് അവയെ വെബ്പേജ് ഫോര്‍മാറ്റിലേക്ക് എക്സ്പോര്‍ട്ട് ചെയ്തെടുക്കുന്നത്.
നിങ്ങള്‍ ഇതുവരെ തയ്യാറാക്കിയ ജിയോ ജിബ്രഫയലുകളെല്ലാം നിങ്ങളുടേതായ ഒരു ഫോള്‍ഡറില്‍ സൂക്ഷിച്ചിട്ടുണ്ടാകുമല്ലോ ? ഇവയെ html ഫയലുകളായി എക്സ്പോര്‍ട്ട് ചെയ്യുന്നതെങ്ങനെയെന്നു നോക്കാം.
തയ്യാറാക്കിയ ഒരു ജിയോജിബ്ര ഫയല്‍ തുറക്കുക. മെനു ബാറില്‍ File → Export → Dynamic Worksheet as web page (html) എന്ന ക്രമത്തില്‍ ക്ലിക്കു ചെയ്യുക. തുറന്നുവരുന്ന ഡയലോഗ് ബോക്സില്‍ Export as Webpage ടാബ് സെലക്ട് ചെയ്തതിനു ശേഷം ആവശ്യമായ വിവരങ്ങള്‍ ( Title, Author ...)നല്കി Advanced എന്ന ടാബില്‍ ക്ലിക്കു ചെയ്യുക. ആവശ്യമായ ചെക്ക് ബോക്സുകളില്‍ ടിക്ക് മാര്‍ക്ക് നല്കുക. Files എന്നതിലെ Include jar Files എന്നതില്‍ നിര്‍ബന്ധമായും ടിക്ക് മാര്‍ക്ക് നല്കണം. Width , height ഇവയും ആവശ്യമെങ്കില്‍ മാറ്റാം. തുടര്‍ന്ന് Export ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നുവരുന്ന ഡയലോഗ് ബോക്സിലെ Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക. നമ്മുടെ ഫോള്‍ഡറില്‍ ജിയോജിബ്ര ഫയലിന്റെ അതേ പേരില്‍ ഒരു html ഫയലും , ധാരാളം jar ഫയലുകളും വന്നിട്ടുണ്ടാകും. ഈ jar ഫയലുകള്‍ ഫോള്‍ഡറില്‍ നിന്നും ഡിലീറ്റ് ചെയ്യരുത്. html ഫയല്‍ ഒന്നു തുറന്നു നോക്കൂ.
ഇതുപോലെ നിങ്ങള്‍ തയ്യാറാക്കിയ എല്ലാ ജിയോജിബ്ര നിര്‍മ്മിതികളും html ഫയലുകളായി എക്സ്പോര്‍ട്ടു ചെയ്യുക. ഈ വെബ് പേജുകള്‍ തമ്മില്‍ അനുക്രമമായി ലിങ്കു ചെയ്ത് പഠനസഹായികള്‍ നിര്‍മ്മിക്കാം.
Continue
Monday, February 27, 2012
Geogebra Lesson - Input Bar
- ജിയോജിബ്ര ജാലകത്തിലെ ഏറ്റവും താഴെ കാണുന്ന Input Bar ല്‍ (1,2) എന്ന് ടൈപ്പ് ചെയ്ത് Enter key പ്രസ്സ് ചെയ്തു നോക്കൂ.
- ഈ രീതിയില്‍ മറ്റു ബിന്ദുക്കളും അടയാളപ്പെടുത്തിയതിനു ശേഷം Segment Between Two Points എന്ന ടൂളോ Polygon ടൂളോ ഉപയോഗിച്ചാല്‍ മതിയല്ലോ. അതിനു പകരം ഇന്‍പുട്ട് ബാറില്‍ segment[A,B] എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കീ പ്രസ്സ് ചെയ്തു നോക്കൂ.
Sunday, February 19, 2012
Creating New tools in Geogebra
പ്രവര്‍ത്തനം
മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ പരിവൃത്തവും കേന്ദ്രവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ എങ്ങനെ തയ്യാറാക്കാം. ജിയോജിബ്ര ജാലകം തുറന്ന് ഒരു ത്രികോണം ABC വരയ്ക്കുക. A, B, C എന്നീ ബിന്ദുക്കളിലൂടെ കടന്നുപോകുന്നതുമായ ഒരു വൃത്തം വരയ്ക്കുക. Edit മെനുവില്‍ Select All ക്ലിക്ക് ചെയ്യുക. Tools മെനുവില്‍ Create New Tool ക്ലിക്ക് ചെയ്യുമ്പോള്‍ Create New Toolഎന്ന ഡയലോഗ് ബോക്സ് വരും. അപ്പോള്‍ Output Objects എന്ന ടാബ് സെലക്ടായിട്ടില്ലേ ?ഔട്ട്പുട്ട് ആയി ലഭിക്കേണ്ട ഒബ്ജക്ടുകളുടെ ഒരു ലിസ്റ്റ് കാണും. ഇവയില്‍ ആവശ്യമില്ലാത്തവയുണ്ടെങ്കില്‍ സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്യാം.
തുടര്‍ന്ന് Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഇന്‍പൂട്ട് ഒബ്ജക്ട് കാണാം. വീണ്ടും Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ Name & Iconഎന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്കാം (Tool Name , Tool Help). ഇപ്പോള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ടൂളിന് അനുയോജ്യമായ ഒരു ചിത്രം ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടുത്താനുള്ള സങ്കേതവും ഇവിടെയുണ്ട്. ഒന്നു പരീക്ഷിച്ചു നോക്കൂ. Finish ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ ടൂള്‍ ബാറില്‍ നമ്മള്‍ തയ്യാറാക്കിയ പുതിയ ടൂള്‍ വന്നിട്ടുണ്ടാകും. നമ്മള്‍ തയ്യാറാക്കി ടൂള്‍ ബാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുതിയ ടൂള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ സ്ഥിരമായി നിലനിര്‍ത്തുന്നതിന് മെനു ബാറിലെ Options മെനുവില്‍ Save Settings ക്ലിക്ക് ചെയ്യുക.
പ്രവര്‍ത്തനം
1.മൂന്ന് ബിന്ദുക്കള്‍ സെലക്ട് ചെയ്യുമ്പോള്‍ ഒരു ത്രികോണവും അതിന്റെ അന്തര്‍വൃത്തവും ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക. 2. ഒരു ചാപം വരയ്ക്കുമ്പോള്‍, ആ ചാപം ഭാഗമായ വൃത്തത്തിന്റെ കേന്ദ്രം ലഭിക്കുന്നതിനുള്ള ഒരു ടൂള്‍ തയ്യാറാക്കി ജിയോജിബ്ര ടൂള്‍ ബോക്സില്‍ ഉള്‍പ്പെടുത്തുക.
Friday, February 10, 2012
Pendulum
Wednesday, January 18, 2012
Tuesday, January 17, 2012
Animation_Lesson 5
Wednesday, December 21, 2011
ജിയോജിബ്ര പഠനം
ത്രികോണത്തിന്റെ കോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള Applet നിര്‍മ്മാണം
വശങ്ങളുടെയും കോണുകളുടേയും അളവുകള്‍ മാറുന്നതിനനുസരിച്ചുള്ള ഒരു ത്രികോണം സ്ലൈഡറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച് അതിലെ കോണുകള്‍ അടയാളപ്പെടുത്തുക.
ടൂള്‍ ബാറിലെ മൂന്നാമത്തെ സെറ്റില്‍ നിന്നും Line through Two Pointsഎന്ന ടൂള്‍ എടുത്ത് രേഖാഖണ്ഡം (വര) AB വരയ്ക്കുക.
കോണ്‍ ABC യുടെ അളവ് സ്ലൈഡറില്‍ ക്രമീകരിക്കുന്നതിനുവേണ്ടി പത്താമത്തെ ടൂള്‍ സെറ്റില്‍ നിന്നും Slider ടൂള്‍ എടുത്ത് Drawing Pad ല്‍ ഒഴിഞ്ഞ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Angle സെലക്ട് ചെയ്ത് Interval എന്നതില്‍ minimum, maximum, increment എന്നിവ ആവശ്യാനുസരണം നല്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഒരു പേരോടുകൂടിയ Slider പ്രത്യക്ഷപ്പെടും.
B ശീര്‍ഷമായി Slider ചലിപ്പിക്കുമ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന കോണ്‍ ലഭിക്കുന്നതിനായി എട്ടാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Angle with Given Size ടൂള്‍ എടുത്ത് ആദ്യം A യിലും പിന്നീട് Bയിലും ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന Angle with Given Size ഡയലോഗ് ബോക്സില്‍ 45o മാറ്റി Slider ന്റെ പേര് വലതുഭാഗത്തെ ബട്ടണില്‍ നിന്നും (α, β, γ …) സെലക്ട് ചെയ്ത് , clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അപ്പോള്‍ ലഭിക്കുന്ന പുതിയ ബിന്ദു C യെ Aയുമായും B യുമായും മൂന്നാമത്തെ ടൂള്‍ സെറ്റിലെ Segment between Two Points എന്ന ടൂള്‍ ഉപയോഗിച്ച് യോജിപ്പിക്കുക.
(ത്രികോണം ABC മേല്‍പറഞ്ഞരീതിയില്‍ത്തന്നെ വരക്കണമെന്നില്ല. മറ്റ് പല രീതികളിലും വരയ്ക്കാം.)
A, B, C എന്നീ ബിന്ദുക്കളൊഴികെ എല്ലാ വരകളും hide ചെയ്യുക. നാലാമത്തെ ടൂള്‍ സെറ്റില്‍ നിന്നും Polygon എന്ന ടൂള്‍ ഉപയോഗിച്ച് ത്രികോണം ABC വരയ്ക്കുക.
ത്രികോണത്തിലെ കോണുകള്‍ അടയാളപ്പെടുത്തുക.
Steps
AB, AC എന്നീ വശങ്ങളുടെ മധ്യബിന്ദുക്കള്‍ യഥാക്രമം D, E ഇവ അടയാളപ്പെടുത്തുക
Slider on Angle : പത്താമത്തെ ടൂള്‍ ബോക്സില്‍ നിന്നും സ്ലൈഡര്‍ ടൂളെടുത്ത് Drawing pad ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന Slider ഡയലോഗ് ബോക്സില്‍ Number ബട്ടണിനു പകരം Angle ബട്ടണ്‍ ആക്ടീവ് ആക്കി Interval :Minimum ; 0, maximum ; 180, Increment ; 1 എന്നാക്കി Apply ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ഒരു പുതിയ സ്ലൈഡര്‍ വന്നിട്ടുണ്ടാകും.(Name of the slider : δ)
Set the number of decimal places to 2 or 3 (menu Options --> Rounding).
Rotate the triangle around point D by angle δ (setting clockwise). ഒമ്പതാമത്തെ ടൂള്‍ ബോക്സില്‍ നിന്നും Rotate Object around Point by Angle എന്ന ടൂളെടുത്ത് ആദ്യം ABC എന്ന Polygon ന്റെ ഉള്ലിലും പിന്നീട് D എന്ന ബിന്ദുവിലും ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ Angle 45o എന്നത് മാറ്റി സ്ലൈഡറിന്റെ പേര് (വലതു വശത്തുനിന്നും സെലക്ട് ചെയ്യാം. ) നല്കുകയും Clockwise ബട്ടണില്‍ ക്ലിക്ക് ചെയ്യുകയും ചെയ്തതിനു ശേഷം OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ABC എന്ന ത്രികോണത്തിന്റെ ഒരു പകര്‍പ്പ് അവിടെ വന്നിട്ടുണ്ടാകും.
Rotate the triangle around point E by angle δ (setting counter clockwise)- same as above.
Draw a line through A which is parallel to BC.
സ്ലൈഡറുകള്‍ ചലിപ്പിച്ച് മാറ്റം നിരീക്ഷിക്കൂ
പുതുതായി ലഭിച്ച ത്രികോണങ്ങള്‍ hide ചെയ്ത് ആവശ്യമായ കോണുകള്‍ മാത്രം നിലനിര്‍ത്തുക. കോണുകളുടെ colour, style ഇവയില്‍ മാറ്റങ്ങള്‍ വരുത്തുക.
To create dynamic text displaying the interior angles and their values - Use the tool Insert Text and enter "
Insert Text : "β = " + β Insert Text : "γ = " + γ
Insert Text: "α + β + γ = " + ( α + β + γ)
Match colors of corresponding angles and text.
Fix all the texts and objects ( Right Click on the text → Fix Object )
Save the construction.
വൃത്തത്തിലെ കേന്ദ്രകോണും ശിഷ്ടചാപത്തിലെ കോണിന്റെ അളവും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിനുള്ള താഴെ കൊടുത്തിരിക്കുന്ന രീതിയിലുള്ള ഒരു Applet തയ്യാറാക്കി നോക്കൂ.
Monday, October 17, 2011
Friday, September 16, 2011
Animation _ Lesson 2
Wednesday, August 31, 2011
Geogebra Lesson - 10
അപ് ലറ്റ് തയ്യാറാക്കുന്ന വിധം:
Download and Install Geogebra 4. beta version
Applications --> Education --> Geogebra4-beta എന്ന ക്രമത്തില്‍ ജിയോജിബ്ര ജാലകം തുറക്കുക. പുതിയ കുറച്ച് ടൂളുകള്‍ ഇവിടെ കാണാം. (ഉദാ :Pont in Region, Insert Button, Insert Textfield, Pen Tool )
Step 1. Slider on Number . (Name : a ; Interval - Minimum : 1 Maxium : 4 Increment : 0.1 )
Step 2. Slider on Integer . (Name : n ; Interval - Minimum : 2 Maxium : 50 Increment : 1 )
Step 3. ജിയോജിബ്ര ജാലകത്തിലെ Input bar ല്‍ Circle[(0, 0), a] എന്ന Command ടൈപ്പ് ചെയ്ത് Enter Key പ്രസ്സ് ചെയ്താല്‍ ജിയോജിബ്ര ജാലകത്തില്‍ ഒരു വൃത്തം വന്നിട്ടുണ്ടാകും. ഇതിന്റെ കേന്ദ്രം (0,0) യും ആരം a യും ആയിരിക്കും. a എന്ന പേരോടുകൂടിയ സ്ലൈഡര്‍ നീക്കുമ്പോള്‍ വൃത്തത്തിന്റെ ആരം മാറും.
Step 4. Input bar ല്‍ Sequence[(a cos(2 π / n k), a sin(2 π / n k)), k, 1, n] എന്ന Command ടൈപ്പ് ചെയ്ത് Enter Key പ്രസ്സ് ചെയ്യുക. nഎന്ന പേരോടുകൂടിയ സ്ലൈഡര്‍ നീക്കുമ്പോള്‍ വൃത്തത്തില്‍ ബിന്ദുക്കള്‍ പ്രത്യക്ഷപ്പെടുന്നതു കാണാം. മെനു ബാറില്‍ Edit --> Object Properties ല്‍ List എന്നതില്‍ List1 സെലക്ട് ചെയ്ത് Name ബോക്സിലുള്ള List1 എന്ന പേര് മാറ്റി മറ്റൊരു പേര് (l)നല്കുക.
Step 5. Sequence[Sequence[Segment[Element[l, i], Element[l, i + j]], j, 1, n - i], i, 1, n – 1] എന്ന Command നല്കുക. ഇപ്പോള്‍ വൃത്തത്തിലെ ബിന്ദുക്കളെ യോജിപ്പിച്ചുകൊണ്ടുള്ള വരകള്‍ വല്ലിട്ടുണ്ടാകും.
സ്ലൈഡര്‍ നീക്കി മാറ്റം നിരീക്ഷിക്കുക.


