കേരളത്തില്‍ ഐ. ടി. പഠനത്തില്‍ വ്യാപകമായ മാറ്റങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. അനുദിനം മാറിക്കൊണ്ടിരി ക്കുന്ന ശാസ്ത്രസാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകള്‍ വിദ്യാഭ്യാസരംഗത്ത് പ്രയോജന പ്പെടുത്തുന്നതിന് വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള പഠന പ്രക്രിയ കളുടെ പ്രധ്യാനംവര്‍ദ്ധിച്ചുവരികയാണ്.വിവര വിനിമയ സാങ്കേതിക വിദ്യ പഠന ബോധന പ്രക്രിയയില്‍ രണ്ട് രീതിയില്‍ ഉപയോഗിക്കാം.
1. അദ്ധയാപകസഹായി - തന്റെ വിഷയങ്ങള്‍ കൂടുതല്‍ നന്നായി പഠിപ്പിക്കാന്‍ അധ്യാപകന്റെ ഉപകരണമെന്ന നിലയില്‍അഥവാ, ബോധനസഹായി.
2.വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠന സഹായി - കൂടുതല്‍ ഇന്ററാക്ടീവ് ആയി രൂപകല്പന ചെയ്ത സോഫ്റ്റ് വെയറുകള്‍ കുട്ടികള്‍ക്ക് പാഠങ്ങള്‍ സ്വയം ചെയ്തു നോക്കുന്നതിനും ആശയങ്ങള്‍ വിശകലനം ചെയ്തുനോക്കുന്നതിനും സഹായിക്കുന്നു.
No comments:
Post a Comment